ക്യൂവിനവസാനം കോഴിക്കോടുകാരന് ലഭിച്ചത് ഒന്നും രേഖപ്പെടുത്താത്ത പത്തുരൂപാ നാണയങ്ങള്‍

Update: 2017-11-17 01:42 GMT
ക്യൂവിനവസാനം കോഴിക്കോടുകാരന് ലഭിച്ചത് ഒന്നും രേഖപ്പെടുത്താത്ത പത്തുരൂപാ നാണയങ്ങള്‍

ചില്ലറ കിട്ടാതെ പൊതുജനം വലയുമ്പോള്‍ കിട്ടിയ ചില്ലറ എന്തുചെയ്യണമെന്നറിയാതെ ഷക്കീബ് ഹര്‍ഷല്‍

Full View

ബാങ്കിനുമുന്‍പില്‍ ഏറെ നേരം ക്യൂവില്‍ നിന്നയാള്‍ക്ക് അവസാനം ലഭിച്ചത് ഊരും പേരുമില്ലാത്ത പത്ത് രൂപ നാണയങ്ങള്‍. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഷക്കീബ് ഹര്‍ഷലിനാണ് ഈ അനുഭവം. തിരികെ ഏല്‍പ്പിക്കാന്‍ ചെല്ലുമ്പോള്‍ ബാങ്ക് കൈമലര്‍ത്തുമോ എന്ന ആശങ്കയിലാണ് ഷക്കീബ്.

മാങ്കാവ് എസ് ബി ടി ശാഖയിലുള്ള തന്റെ അക്കൌണ്ടില്‍ നിന്നും പതിനായിരം രൂപ പിന്‍വലിക്കാന്‍ പോയതാണ് ഷക്കീബ് ഹര്‍ഷല്‍. ഏറെ നേരം കാത്തുനിന്ന് അവസാനം രണ്ടായിരത്തിന്റെ നാല് നോട്ടും പത്തുരൂപ നാണയങ്ങള്‍ ഇരുനൂറെണ്ണവും കിട്ടി. വീട്ടിലെത്തി നാണയങ്ങളുടെ കവര്‍ തുറന്നപ്പോള്‍ ഷക്കീബ് ഞെട്ടി. എണ്‍പത്തിയാറ് നാണയങ്ങളില്‍ മൂല്യവും രാജ്യവുമടക്കം ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

ഇന്ന് ബാങ്കിലെത്തിയ ഷക്കീബിന് ശരിയായ പത്തുരൂപാ നാണയങ്ങള്‍ ബാങ്ക് മാറ്റി നല്‍കി. നാണയങ്ങളുടെ അച്ചടിസമയത്തുണ്ടായ പിഴവാകാമെന്നാണ് ബാങ്കിന്റെ വിശദീകരണം.

Tags:    

Similar News