വാളകത്തെ അധ്യാപക ദമ്പതികളെ സര്‍വ്വീസില്‍ തിരിച്ചെടുക്കണം: വിഎസ്

Update: 2017-11-17 06:37 GMT
Editor : admin
വാളകത്തെ അധ്യാപക ദമ്പതികളെ സര്‍വ്വീസില്‍ തിരിച്ചെടുക്കണം: വിഎസ്

അധ്യാപക ദമ്പതികളായ കൃഷ്ണകുമാറിന്റെയും ഗീതയുടെയും പരാതി പരിശോധിച്ച് അവരെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിഎസിന്റെ കത്ത്

വാളകം ആര്‍വിഎച്ച്എസ്എസിലെ അധ്യാപക ദമ്പതികളെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നടപടിയെടുക്കണമെന്ന് വി എസ് അച്യുതാനന്ദന്‍ വിദ്യാഭ്യാസമന്ത്രിക്ക് കത്തയച്ചു. അനുകൂല കോടതി വിധിയുണ്ടായിട്ടും സ്കൂള്‍ മാനേജര്‍ ആര്‍ ബാലകൃഷ്ണപിള്ള അവരെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. അധ്യാപക ദമ്പതികളായ കൃഷ്ണകുമാറിന്റെയും ഗീതയുടെയും പരാതി പരിശോധിച്ച് അവരെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വിഎസ് കത്തില്‍ ആവശ്യപ്പെട്ടത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News