ബാങ്കില്‍ പണമുണ്ട്; പക്ഷേ മകളുടെ കല്യാണം കഴിയുന്നതോടെ ഈ പിതാക്കന്മാര്‍ കടക്കാരാകും

Update: 2017-11-22 13:32 GMT
ബാങ്കില്‍ പണമുണ്ട്; പക്ഷേ മകളുടെ കല്യാണം കഴിയുന്നതോടെ ഈ പിതാക്കന്മാര്‍ കടക്കാരാകും
Advertising

5 ലക്ഷമെങ്കിലും വേണ്ടിടത്ത് ബാങ്ക് നല്‍കുന്ന 24000 കൊണ്ട് എന്താകാനാണ്.

Full View

നോട്ട് നിരോധത്തോടെ കല്യാണത്തിന് തീയതി നിശ്ചയിച്ചവര്‍ പ്രതിസന്ധിയിലായി. കല്യാണ മണ്ഡപം, സ്വര്‍ണം, വസ്ത്രം, ഭക്ഷണം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി വലിയ തുകകള്‍ ചെലവഴിക്കേണ്ടി വരുന്നവര്‍ക്ക് ബാങ്കില്‍ നിന്ന് വേണ്ടത്ര പണം പിന്‍വലിക്കാനാകുന്നില്ല. കല്യാണം തന്നെ മാറ്റിവെക്കേണ്ട നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

തിരുവനന്തപുരം ചാന്നാങ്കരയിലെ ഷിഫാന മന്‍സിലില്‍ ഞങ്ങളെത്തുമ്പോള്‍ ഗൃഹനാഥന്‍ ജലീല്‍ ഫോണിലാണ്.

ഈ മാസം 27നാണ് മകളുടെ കല്യാണം. വീടിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. പക്ഷെ, കാശ് കൊടുത്തിട്ടില്ല, സ്വര്‍ണം, വസ്ത്രം, സദ്യ... ചെലവുകളങ്ങിനെ നീണ്ടുകിടക്കുന്നു. 5 ലക്ഷമെങ്കിലും വേണ്ടിടത്ത് ബാങ്ക് നല്‍കുന്ന 24000 കൊണ്ട് എന്താകാനാണ്. ഡെബിറ്റ് കാര്‍ഡോ ചെക്ക് ബുക്കോ ഇല്ല ഇദ്ദേഹത്തിന്റെ കയ്യില്‍.
‌‌
ഇനി ബാങ്ക് നിര്‍ദേശിച്ച ഈ സംവിധാനത്തോട് സഹകരിക്കുന്നവരെ കണ്ടെത്തണം. അല്ലെങ്കില്‍ പരിചയക്കാരോട് കടം പറയേണ്ടിവരും. അതായത്, ബാങ്കില്‍ പണമുണ്ടായിട്ടും കല്യാണം കഴിയുന്നതോടെ ജലീല്‍ കടക്കാരനാകുമെന്നര്‍ഥം.

Tags:    

Similar News