പള്ളിയിൽ പോകാൻ അനുമതി നിഷേധിച്ചപ്പോൾ കോളേജിന് മുന്നിൽ നമസ്കാരം നടത്തി പ്രതിഷേധിച്ചു

Update: 2017-11-27 05:37 GMT
Editor : Ubaid
പള്ളിയിൽ പോകാൻ അനുമതി നിഷേധിച്ചപ്പോൾ കോളേജിന് മുന്നിൽ നമസ്കാരം നടത്തി പ്രതിഷേധിച്ചു

ആലപ്പുഴ കട്ടച്ചിറയിൽ എസ്എൻഡിപി നേതാവ് സുഭാഷ് വാസുവിന്റെ ഉടമസ്ഥതതയിലുള്ള വെള്ളാപ്പള്ളി നടേശൻ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം

Full View

വെള്ളിയാഴ്ച കോളേജിൽ നിന്ന് വിദ്യാർഥികൾക്ക് പള്ളിയിൽ പോകാൻ അനുമതി നിഷേധിച്ചപ്പോൾ കോളേജിന് മുന്നിൽ നമസ്കാരം നടത്തി പ്രതിഷേധിച്ചു. ആലപ്പുഴ കട്ടച്ചിറയിൽ എസ്എൻഡിപി നേതാവ് സുഭാഷ് വാസുവിന്റെ ഉടമസ്ഥതതയിലുള്ള വെള്ളാപ്പള്ളി നടേശൻ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. ആരാധനാ സ്വാതന്ത്ര്യമടക്കമുള്ള പ്രശ്നങ്ങളുന്നയിച്ച് വിദ്യാർഥികൾ ദിവസങ്ങളായി സമരത്തിലാണ്.

ഇത് പള്ളിയല്ല കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ എഞ്ചിനീയറിംഗ് കോളേജിന്റെ പ്രവേശന കവാടമാണ്. കോളേജ് ആരംഭിച്ച കാലം മുതൽ വെള്ളിയാഴ്ച പള്ളിയിൽ പോകാൻ കുട്ടികൾ ആവശ്യം ഉന്നയിക്കുകയാണ്. സമരം ചെയ്ത് കാര്യം നടക്കാതെ വന്നപ്പേഴാണ് കെ.എസ്.യു വിന്റെ നേതൃത്വത്തിൽ മിമ്പറും മുസല്ലയും ഒരുക്കി ജുമുഅ നമസ്കാരത്തിന് വേദിയൊരുക്കിയത്.

Advertising
Advertising

അഹ്മദ് കബീർ മൌലവി ഖുതുബക്കും നമസ്കാരത്തിനും നേതൃത്വം നൽകി. കോളജ് കുട്ടികളടക്കം നൂറോളം പേർ നമസ്കാരത്തിൽ പങ്കെടുത്തു. കോളേജ് മാനേജ്മെന്റിന്റെ നിലപടിനെ ചോദ്യം ചെയ്താൽ അക്രമിക്കുക, അനിയന്ത്രിതമായ് ക്ലാസ് നടത്തുക, തുടങ്ങിയ പീഡനങ്ങൾക്കെതിരെയാണ് കുട്ടികളുടെ സമരം.

പള്ളിയിൽ പോകാൻ അനുവാദം ചോദിച്ച വിദ്യാര്‍ത്ഥികളെ വര്‍ഗീയമായി അപമാനിച്ചതായും പരാതിയുണ്ട്. എസ്എഫ്ഐയുടെ ഇടപെടലിൽ സമരം ഒത്തുതീർന്നെന്ന് അവകാശപ്പട്ടിരുന്നു. എന്നാൽ പ്രശ്നം പരിപരിച്ചില്ലെന്നാണ് കെഎസ് യു സമരത്തിലൂടെ വ്യക്തമായിരിക്കുന്നത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News