ശിവസേനയുടെ ചടങ്ങില്‍ പങ്കെടുത്ത നടപടി തെറ്റെന്ന് മുനീര്‍; പാര്‍ട്ടിക്ക് മാപ്പ് എഴുതി നല്‍കി

Update: 2017-12-11 19:55 GMT
ശിവസേനയുടെ ചടങ്ങില്‍ പങ്കെടുത്ത നടപടി തെറ്റെന്ന് മുനീര്‍; പാര്‍ട്ടിക്ക് മാപ്പ് എഴുതി നല്‍കി

തന്നെ ശാസിക്കാന്‍ സമസ്തക്ക് അവകാശമുണ്ടെന്ന് മുനീര്‍

Full View

ശിവസേനയുടെ ഗണേശോല്‍സവം ഉദ്ഘാടനം ചെയ്ത തന്റെ നടപടിയില്‍ എം കെ മുനീര്‍ എംഎല്‍എ പാര്‍ട്ടിയോട് മാപ്പ് പറഞ്ഞു. മുസ്ലിം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്കാണ് എം കെ മുനീര്‍ മാപ്പ് എഴുതി നല്‍കിയത്. പാര്‍ട്ടിക്ക് അകത്തുയര്‍ന്ന എതിര്‍പ്പിന് പുറമേ സമസ്തയും നിലപാട് കര്‍ശനമാക്കിയ സാഹചര്യത്തിലാണ് മുനീറിന്‍റെ മാപ്പ്.

കോഴിക്കോട്ട് ശിവസേന സംഘടിപ്പിച്ച ഗണേശോല്‍സവം ഉദ്ഘാടനം ചെയ്ത നടപടി തെറ്റായിപ്പോയെന്നും ഇനി ആവര്‍ത്തിക്കില്ലെന്നുമാണ് മുനീറിന്റെ മാപ്പപേക്ഷയിലുള്ളത്. ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത മുനീറിനെ ലീഗിന്റെ സഹയാത്രികരായ സമസ്ത ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരുന്നു. കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയിലേക്ക് ആദ്യം മുനീറിനെ ക്ഷണിച്ച സമസ്ത പിന്നീട് വരേണ്ടതില്ലെന്ന അറിയിപ്പ് നല്‍കി.

Advertising
Advertising

ഈ സാഹചര്യത്തിലാണ് മുനീര്‍ മാപ്പ് പറഞ്ഞ കാര്യം ഹൈദരലി ശിഹാബ് തങ്ങള്‍ സമസ്ത നേതാക്കളെ അറിയിച്ചത്. ഇതേ തുടര്‍ന്ന് മുനീറിനെ പരിപാടിയില്‍ പങ്കെടുപ്പിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ മുനീര്‍ നടത്തിയ സമ്മര്‍ദ്ദങ്ങളെ സമസ്ത ട്രഷറര്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പരോക്ഷമായി പരാമര്‍ശിച്ചു.

തന്നെ ശാസിക്കാന്‍ സമസ്തക്ക് അവകാശമുണ്ടെന്ന് പ്രസംഗത്തില്‍ എം കെ മുനീര്‍ പറഞ്ഞു.

പാര്‍ട്ടിക്ക് മാപ്പ് എഴുതി നല്‍കിയത് സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുനീര്‍ തയ്യാറായില്ല.

Tags:    

Similar News