നടിയെ ആക്രമിച്ച സംഭവം: പ്രതികളെ ഒളിവില്‍ താമസിപ്പിച്ച ചാര്‍ളി റിമാന്റില്‍

Update: 2017-12-11 15:29 GMT
Editor : Sithara

ചാര്‍ളി തോമസിനെ ആലുവ കോടതി മാര്‍ച്ച് 13 വരെ റിമാന്‍റ് ചെയ്തു.

നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച മുഖ്യപ്രതികളായ പള്‍സര്‍ സുനിയെയും വിജീഷിനെയും കോയമ്പത്തൂരില്‍ ഒളിവില്‍ താമസിപ്പിച്ച സുഹൃത്ത് ചാര്‍ളി തോമസിനെ ആലുവ കോടതി മാര്‍ച്ച് 13 വരെ റിമാന്‍റ് ചെയ്തു. ഇന്നലെ രാത്രിയാണ് ചോദ്യം ചെയ്യലിനുശേഷം ഇയാളെ അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയത്. പ്രതി ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി അംഗീകരിച്ചില്ല.

നടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളാണ് ഇരുവരുമെന്ന് അറിയില്ലായിരുന്നുവെന്നാണ് ചാര്‍ളി പൊലീസിന് നല്‍കിയ മൊഴി. വിജീഷിനെ മാത്രമേ തനിക്ക് പരിചയമുള്ളുവെന്നും ചാര്‍ളി അന്വേഷണസംഘത്തോട് പറഞ്ഞു. കോയമ്പത്തൂരില്‍ ഇലക്ട്രീഷ്യനായി ജോലിചെയ്യുന്ന ചാര്‍ളിയുടെ വാടകവീട്ടിലാണ് രണ്ട് ദിവസം ഇരുപ്രതികളും ഒളിവില്‍ താമസിച്ചത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News