വണ്ടൂരിലെ പട്ടികജാതി കോളനിയില്‍ കുടിവെളളക്ഷാമം രൂക്ഷം

Update: 2017-12-18 15:19 GMT
Editor : admin
വണ്ടൂരിലെ പട്ടികജാതി കോളനിയില്‍ കുടിവെളളക്ഷാമം രൂക്ഷം

മലപ്പുറം വണ്ടൂരിലെ താളിയംകുണ്ട് വാരിയത്ത് പട്ടികജാതി കോളനിയില്‍ കുടിവെളള ക്ഷാമം രൂക്ഷമാണ്.

മലപ്പുറം വണ്ടൂരിലെ താളിയംകുണ്ട് വാരിയത്ത് പട്ടികജാതി കോളനിയില്‍ കുടിവെളള ക്ഷാമം രൂക്ഷമാണ്. കുടിവെളള പദ്ധതി നടപ്പാക്കിയെങ്കിലും രണ്ട് വര്‍ഷം മുന്‍പ് തകരാറിലായ മോട്ടോര്‍ ഇതുവരെ ശരിയാക്കിയിട്ടില്ല.

സംവരണ മണ്ഡലമായ വണ്ടൂരിലാണ് വാരിയത്ത് പട്ടികജാതി കോളനി സ്ഥിതിചെയ്യുന്നത്. കുടിവെളള ക്ഷാമം രൂക്ഷമായതോടെയാണ് ഇവിടെ കുടിവെളള പദ്ധതി നടപ്പാക്കിയത്. എന്നാല്‍ രണ്ടു വര്‍ഷം മുന്‍പ് കുടിവെളള പദ്ധതിയുടെ മോട്ടര്‍ തകര്‍ന്നു. ഇതോടെ കുടിവെളളം കിട്ടക്കനിയായി.

ഇപ്പോള്‍ ദൂരെ സ്ഥലങ്ങളില്‍ പോയിവേണം അത്യാവശ്യത്തിനുളള വെളളം കൊണ്ടുവരുന്നത്. തെരഞ്ഞെടുപ്പ് ചൂടായതിനാല്‍ രാഷ്ട്രീയക്കാരെല്ലാം വന്ന് വെളളംതരാം എന്ന് പറയുന്നുണ്ടെങ്കിലും ഇവര്‍ക്ക് ആരെയും വിശ്വാസമില്ല. വാരിയത്ത് കോളനിയില്‍ മറ്റ് അടിസ്ഥാന സൌകര്യങ്ങളും കുറവാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News