മര്‍ക്കസ് റൂബി ജൂബിലി സമ്മേളനത്തിന് കാരന്തൂരില്‍ തുടക്കമായി
നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വിദേശത്ത് നിന്ന് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുക്കും
മര്‍ക്കസ് റൂബി ജൂബിലി സമ്മേളനത്തിന് കോഴിക്കോട് കാരന്തൂരില്‍ തുടക്കമായി . നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വിദേശത്ത് നിന്ന് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.
നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വിവിധ മേഖലകളില്‍നിന്നുഉള്ള പ്രമുഖര്‍ പങ്കെടുക്കും.സമ്മേളനത്തിന്റെ ഉദ്ഘാടനം യു.എ.ഇ സര്‍ക്കാര്‍ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാശിമി നിര്‍വ്വഹിച്ചു.വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ പ്രതിനിധികളും സംസാരിച്ചു.ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ,എ.പി അബൂബക്കര്‍ മുസ്ലിയാരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.
ആത്മീയ സമ്മേളനം,പ്രവാസി സമ്മേളനം,സാംസ്കാരിക സംഗമം,നാഷണല്‍ മീറ്റ്,ആദര്‍ശ സമ്മേളനം,മനുഷ്യവകാശ സമ്മേളനം,വിദ്യാഭ്യാസ സമ്മേളനം,ഇന്‍റര്‍ നാഷണല്‍ പീസ് കോണ്‍ഫറന്‍സ്,ഉലമാ സമ്മേളനം തുടങ്ങി നിരവധി പരിപാടികളാണ് നടക്കുക. 7ന് നടക്കുന്ന സമാപന സമ്മേളനം സമസ്ത എ.പി വിഭാഗത്തിന്റെ ശക്തി വിളിച്ചോതുന്നതായിരിക്കും.സമകാലിക വിഷയത്തില്‍ സംഘടനയുടെ നിലപാട് സമാപന സമ്മേളനത്തില്‍ പറയുമെന്ന് എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.