പോലീസിംഗില്‍ അഴിമതി അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ചില പോലീസ് ഉദ്യോഗസ്ഥര്‍ വഴിവിട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. പോലീസ് സേനയുടെ നവീകരണത്തിനായി അസ്സോസിയേഷന്‍ നല്‍കിയ നിവേദനത്തിലെ നിര്‍ദേശം....
പോലീസിംഗില്‍ അഴിമതി അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിക്കാരായ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കൊച്ചിയില്‍ കേരള പോലീസ് സര്‍വ്വീസ് ഓഫീസേഴ്സ് അസ്സോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങള്‍ക്ക് ഉപകാരം ചെയ്യേണ്ടവരാണ് പോലീസുകാര്‍. എന്നാല്‍ പല പോലീസുകാരും അതിന് തയ്യാറാവുന്നില്ല. ജനങ്ങള്‍ക്ക് ഭയം കലര്‍ന്ന അകല്‍ച്ചയാണ് പോലീസിനോടുള്ളത്. കേരള പോലീസ് സര്‍വ്വീസ് ഓഫീസേഴ്സ് അസ്സോസിയേഷന്‍ സംസ്ഥാന സമ്മേളനംഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു തുടങ്ങി.
പല കേസുകളിലും ഇടപെടന്നതില്‍ പോലീസ് കാലാതാമസം വരുത്തുന്നുണ്ട്. ഇത് ജനങ്ങളില്‍ അവമതിപ്പുണ്ടക്കുന്നു. ഒടുവിലത്തെ ഉദ്ദാഹരണമായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് പെരുന്പാവൂര്‍ ജിഷ കൊലപാതക കേസ്. ചില പോലീസ് ഉദ്യോഗസ്ഥര്‍ വഴിവിട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. പോലീസ് സേനയുടെ നവീകരണത്തിനായി അസ്സോസിയേഷന്‍ നല്‍കിയ നിവേദനത്തിലെ നിര്‍ദേശം ചൂണ്ടികാട്ടിയും മുഖ്യമന്ത്രി വിമര്‍ശമുന്നയിച്ചു. ആയുധമല്ല ശാസ്ത്രീയതയും വിശ്വാസ്യതയും കൊണ്ടാണ് പുതിയ കാലത്തെ പോലീസ് സേന മികവ് കാണിക്കേണ്ടതെന്ന് സൂചിപ്പിച്ചാണ് പിണറായി വിജയന്‍ പ്രസംഗമവസാനിപ്പിച്ചത്.