വി.എം സുധീരനെ പങ്കെടുപ്പിക്കാതെ ജനശ്രീയുടെ മാര്‍ച്ച്

Update: 2018-01-11 21:06 GMT
വി.എം സുധീരനെ പങ്കെടുപ്പിക്കാതെ ജനശ്രീയുടെ മാര്‍ച്ച്

മതവിദ്വേഷത്തിനും വര്‍ഗീതയക്കുമെതിരെ സമൂഹ മനസാക്ഷിയെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ജനശ്രീയുടെ സെക്യുലര്‍ മാര്‍ച്ച്.

Full View

വി.എം സുധീരനെ പങ്കെടുപ്പിക്കാതെ ജനശ്രീയുടെ സെക്യുലര്‍ മാര്‍ച്ച്. കോൺഗ്രസിൻറ പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കുന്ന യാത്രയിലാണ് സുധീരനെ ഒഴിവാക്കിയത്. സുധീരന്‍ സ്ഥലത്തില്ലാത്തത് കൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്നാണ് ജനശ്രീ ചെയര്‍മാന്‍ എംഎം ഹസന്റെ വിശദീകരണം.

മതവിദ്വേഷത്തിനും വര്‍ഗീതയക്കുമെതിരെ സമൂഹ മനസാക്ഷിയെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ജനശ്രീയുടെ സെക്യുലര്‍ മാര്‍ച്ച്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 ന് കന്യാകുമാരിയില്‍ നിന്ന് തുടങ്ങുന്ന ജാഥ 5ന് ശിവഗിരിയില്‍ അവസാനിക്കും. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെക്കൂടാതെ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാം മതേതരത്വത്തെക്കുറിച്ച് സംസാരിക്കാനുണ്ടാകും. എന്നാല്‍ 4 ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയിലൊരിടത്തും കെ പി സി സി പ്രസിഡന്‍ര് വി എം സുധീരന്‍ പങ്കെടുക്കുന്നി്ല. സ്ഥലത്തില്ലാത്തതിനാനാലണ് സുധീരനെ ക്ഷണിക്കാത്തതെന്ന് എം.എം ഹസന്‍റെ വിശദീകരണം.

എന്നാല്‍ ഒക്ടോബര്‍ രണ്ടിന് ഇന്ദിരാഭവനില്‍ നടക്കുന്ന ഗാന്ധി ജയന്തി ആഘോഷത്തില്‍ സുധീരന്‍ പങ്കെടുക്കുന്നുമുണ്ട്. എ ഗ്രൂപ്പിലെ പ്രമുഖന്‍ അധ്യക്ഷനായ ജനശ്രീയുടെ പരിപാടിയില്‍ നിന്ന് സുധീരനെ ഒഴിവാക്കിയത് സുധീരനും പാര്‍ട്ടിയിലെ പ്രമുഖ വിഭാഗങ്ങളും തമ്മിലെ അകല്‍ച്ച വ്യക്തമാക്കുന്നതാണെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News