മരുമകളെ നിയമിച്ചത് പാര്‍ട്ടി അറിവോടെയാണെന്ന് പി.കെ ശ്രീമതി

Update: 2018-01-17 09:15 GMT
മരുമകളെ നിയമിച്ചത് പാര്‍ട്ടി അറിവോടെയാണെന്ന് പി.കെ ശ്രീമതി

മന്ത്രിഭവനത്തില്‍ മൂന്ന് തസ്തികകളിലേക്ക് ആളുകളെ സ്വന്തം ഇഷ്ടപ്രകാരം നിശ്ചയിക്കാം എന്നത് പാര്‍ട്ടി തീരുമാനം ആയിരുന്നു

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളില്‍ വിശദീകരണവുമായി പി.കെ ശ്രീമതി എം പി. മന്ത്രിഭവനത്തില്‍ മൂന്ന് തസ്തികകളിലേക്ക് ആളുകളെ സ്വന്തം ഇഷ്ടപ്രകാരം നിശ്ചയിക്കാം എന്നത് പാര്‍ട്ടി തീരുമാനം ആയിരുന്നു. തുടര്‍ന്ന് മകന്റെ ഭാര്യയെ നിശ്ചയിച്ചു. അപ്ഗ്രേഡ്‌ ചെയാൻ തീരുമാനിച്ചപ്പോൾ തന്റെ സ്റ്റാഫിലുള്ളവരെയും അപ്ഗ്രേഡ് ചെയ്തു. അതില്‍ തന്റെ മകന്റെ ഭാര്യയെ ചേര്‍ത്തത് ശരിയായ നടപടി ആയിരുന്നില്ല. വിവാദമായതോടെ രാജിവെച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത് പോലെ മകന്റെ ഭാര്യ പെന്‍ഷന്‍ വാങ്ങുന്നില്ലെന്നും ശ്രീമതി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Tags:    

Similar News