'യുഡിഎഫ് ആരോഗ്യരംഗം വെന്റിലേറ്ററിലാക്കി, എൽഡിഎഫ് സർക്കാർ ആശുപത്രികൾ രോഗീസൗഹൃദമാക്കി'; പിണറായി വിജയന്‍

യുഡിഎഫ് ഭരണകാലത്ത് പുസ്തകം കിട്ടാതെ ഫോട്ടോ സ്റ്റാറ്റ് എടുത്താണ് കുട്ടികള്‍ പഠിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു

Update: 2026-03-23 05:25 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: പ്രതിപക്ഷം സര്‍ക്കാരിന് എതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ആരോഗ്യ രംഗം വെന്‍റിലേറ്ററിലായത് യുഡിഎഫ് ഭരണകാലത്താണ്.എല്‍ഡിഎഫ് സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ പുതിയ തസ്തികള്‍ സൃഷ്ടിച്ചു,മരുന്ന് ക്ഷാമം പൂര്‍ണമായും ഇല്ലാതാക്കി.സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ രോഗീ സൗഹൃദമാക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ആധുനിക സൗകര്യങ്ങളുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി.'എല്‍ഡിഎഫ് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 8425കോടിയുടെ സൗജന്യ ചികിത്സ നടപ്പാക്കി'- മുഖ്യമന്ത്രി പറഞ്ഞു.

Advertising
Advertising

യുഡിഎഫ് ഭരണകാലത്ത് പുസ്തകം കിട്ടാതെ ഫോട്ടോസ്റ്റാറ്റ് എടുത്താണ് കുട്ടികള്‍ പഠിച്ചത്. സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടായതും അക്കാലത്താണ്. തകര്‍ന്ന മേഖലകളെ കൈപിടിച്ച് ഉയര്‍ത്തുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്നും പിണറായി വിജയന്‍ പറഞ്ഞു. 

അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങൾ ഇന്ന് ആരംഭിക്കും. മുഖ്യമന്ത്രിയുടെ ആദ്യ പൊതുയോഗം പത്തനംതിട്ട ജില്ലയിലാണ്. ഏപ്രിൽ മൂന്നു വരെയുള്ള ദിവസങ്ങളിലായി 48 കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി പ്രസംഗിക്കുന്നത്. എല്ലാ ജില്ലകളിലും പര്യടനം പൂർത്തിയാക്കി ഏപ്രിൽ മൂന്നിന് കണ്ണൂരിലാണ് മുഖ്യമന്ത്രിയുടെ പൊതുയോഗങ്ങൾ അവസാനിക്കുന്നത്. 10 വർഷത്തെ സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നതിനൊപ്പം, ഉയർന്നുവരുന്ന രാഷ്ട്രീയ വിഷയങ്ങളിലും പൊതു യോഗങ്ങളിൽ മുഖ്യമന്ത്രിയുടെ മറുപടി ഉണ്ടാകും.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News