സീറ്റ് ബുക്ക് ചെയ്തവരെ കയറ്റാതെ പോയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് 40 കിലോമീറ്റര്‍ തിരിച്ചോടി യാത്രക്കാരെ കയറ്റി

തൃശൂര്‍ - തിരുവനന്തപുരം സ്വിഫ്റ്റ് ബസാണ് പെരുമ്പാവൂര്‍ സ്റ്റാന്‍ഡില്‍ കാത്തുനിന്നവരെ കയറ്റാതെ പോയത്

Update: 2026-03-23 05:11 GMT

Representative image

കൊച്ചി: സീറ്റ് ബുക്ക് ചെയ്തവരെ കയറ്റാതെ പോയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്, 40 കിലോമീറ്റര്‍ തിരിച്ചോടി യാത്രക്കാരെ കയറ്റി. തൃശൂര്‍ - തിരുവനന്തപുരം സ്വിഫ്റ്റ് ബസാണ് പെരുമ്പാവൂര്‍ സ്റ്റാന്‍ഡില്‍ കാത്തുനിന്നവരെ കയറ്റാതെ പോയത്. 

നാട്ടുകാരെത്തി ഡിപ്പോ ജീവനക്കാരെ ഉപരോധിച്ചതോടെയാണ് ബസ് തിരിച്ചുവിളിച്ചത്. മൂവാറ്റുപുഴയിലെത്തിയ ബസ്, 40 കിലോമീറ്റര്‍ തിരിച്ചോടി പെരുമ്പാവൂര്‍ സ്റ്റാന്‍ഡിലെത്തുകയായിരുന്നു.  ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം.

ഏഴ് സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരാണ് പെരുമ്പാവൂരില്‍ നിന്നും സീറ്റ് ബുക്ക് ചെയ്തിരുന്നത്. ഒരു മണി കഴിഞ്ഞിട്ടും ബസ് വരാത്തതിനെ തുടർന്ന് യാത്രക്കാർ ഡിപ്പോയിൽ അന്വേഷിച്ചപ്പോഴാണ് പെരുമ്പാവൂർ സ്റ്റാൻഡിൽ കയറാതെ ബസ് പോയതായി അറിഞ്ഞത്. തുടർന്ന് യാത്രക്കാർ തന്നെ ബസ് ജീവനക്കാരെ വിളിച്ചെങ്കിലും അവർ തിരികെ വരാൻ തയ്യാറായില്ല. പിന്നീട് നാട്ടുകാർ കൂടി ഇടപെട്ട് ഡിപ്പോയിലെ ജീവനക്കാരെ ഉപരോധിച്ചു. തുടർന്നാണ് ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും ബന്ധപ്പെട്ട് ബസിനെ തിരികെ വിളിപ്പിച്ചത്.

Watch Video 

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News