എസ് രാജേന്ദ്രൻ എംഎൽഎ പട്ടയഭൂമി സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിലും വൈരുദ്ധ്യം

Update: 2018-02-01 15:20 GMT
Editor : admin
Advertising

2011 ലും 2016 ലും വെവ്വേറെ സ്ഥലങ്ങളാണ് പട്ടയഭൂമിയായി രാജേന്ദ്രൻ രേഖപ്പെടുത്തിയത്. രാജേന്ദ്രൻറെ പട്ടയം വ്യാജമാണെന്ന ആരോപണത്തെ ശരിവെക്കുന്നതാണ് ഈ വൈരുദ്ധ്യങ്ങൾ. രേഖകൾ മീഡിയ വണിന്

എസ് രാജേന്ദ്രൻ എംഎൽഎ പട്ടയഭൂമി സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിലും വൈരുദ്ധ്യം. 2011 ലും 2016 ലും വെവ്വേറെ സ്ഥലങ്ങളാണ് പട്ടയഭൂമിയായി രാജേന്ദ്രൻ രേഖപ്പെടുത്തിയത്. ഇത് രണ്ടും രണ്ട് സ്ഥലങ്ങളാണെന്ന് വില്ലേജ് രേഖകളും വ്യക്തമാക്കുന്നു. രാജേന്ദ്രൻറെ പട്ടയം വ്യാജമാണെന്ന ആരോപണത്തെ ശരിവെക്കുന്നതാണ് ഈ വൈരുദ്ധ്യങ്ങൾ. എന്നാൽ റവന്യൂവകുപ്പ് പട്ടയത്തിൽ സർവ്വേനമ്പർ തെറ്റായി രേഖപ്പെടുത്തിയെന്നാണ് ഇതുസംബന്ധിച്ച് രാജേന്ദ്രൻറെ വിശദീകരണം..

Full View

എസ് രാജേന്ദ്രൻറെ അവകാശവാദമനുസരിച്ച് അദ്ദേഹത്തിന് 2001 ൽ സർക്കാർ നൽകിയ പട്ടയം കെഡിഎച്ച് വില്ലേജിലെ സർവ്വേ നമ്പർ 843 എയിൽ പെട്ട 8 സെൻറ് സ്ഥലത്തിനാണ്. പക്ഷെ 2011 ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 912 എന്ന സർവ്വേ നമ്പറിലെ ഭൂമിയാണ് രാജേന്ദ്രൻ രേഖപ്പെടുത്തിയത്. അതായത് പട്ടയം കിട്ടിയിട്ടും സർവ്വേ നമ്പർ മാറ്റി നൽകി. അതേസമയം 2016 ലെ നാമനിർദേശപത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയത് 843 എ യും. വീട് വെക്കാൻ 2017 ൽ അനുമതി തേടിയത് വീണ്ടും 912 ലെ ഭൂമിയിൽ.

കെഎസ്ഇബിയുടെ സ്ഥലമായ സർവ്വേ നമ്പർ 912 രാജേന്ദ്രൻ കയ്യേറിയതിനെതിരെയുള്ള കേസിൽ വിധി കെഎസ്ഇബിക്ക് അനുകൂലമായിരുന്നു. പട്ടയത്തിൽ സർവ്വേ നമ്പർ തെറ്റായി റവന്യൂവകുപ്പ് രേഖപ്പെടുത്തിയെന്നും അതിനാൽ സർവ്വേ നമ്പർ മാറ്റി തരണമെന്നുമാണ് വൈരുദ്ധ്യം സംബന്ധിച്ച് രാജേന്ദ്രൻറെ പ്രതികരണം. രാജേന്ദ്രൻറെ പട്ടയം സംബന്ധിച്ച രേഖകൾ താലൂക്ക് ഓഫീസിലും ലഭ്യമല്ല. രാജേന്ദ്രൻറേത് വ്യാജപട്ടയമാണെന്ന് ലാൻറ് റവന്യൂ കമ്മീഷണർ കണ്ടെത്തിയിരുന്നു. ഇവയെല്ലാം സാധൂകരിക്കുന്നതാണ് ഭൂമിയുടെ സർവ്വേ നമ്പർ സംബന്ധിച്ച് രാജേന്ദ്രന് തന്നെയുള്ള ആശയകുഴപ്പവും

Tags:    

Writer - admin

contributor

Editor - admin

contributor

Similar News