അച്ചടിച്ച നയപ്രഖ്യാപനം മുഴുവന്‍ നിലനില്‍ക്കുമെന്ന് നിയമസഭയില്‍ സ്പീക്കറുടെ റൂളിങ്

Update: 2018-03-26 08:35 GMT
Editor : Muhsina
അച്ചടിച്ച നയപ്രഖ്യാപനം മുഴുവന്‍ നിലനില്‍ക്കുമെന്ന് നിയമസഭയില്‍ സ്പീക്കറുടെ റൂളിങ്
Advertising

നയപ്രഖ്യാപനത്തില്‍ വായിക്കാത്തത് പ്രസംഗമായി പരിഗണിക്കണമെന്ന് ഗവര്‍ണര്‍ അറിയിച്ചതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു‍.

അച്ചടിച്ച നയപ്രഖ്യാപനം മുഴുവന്‍ നിലനില്‍ക്കുമെന്ന് നിയമസഭയില്‍ സ്പീക്കറുടെ റൂളിങ്. നയപ്രഖ്യാപനത്തില്‍ വായിക്കാത്തത് പ്രസംഗമായി പരിഗണിക്കണമെന്ന് ഗവര്‍ണര്‍ അറിയിച്ചതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു‍. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഭാഗം ഗവര്‍ണര്‍ ഒഴിവാക്കിയിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത തേടി സ്പീക്കര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു സ്പീക്കറുടെ റൂളിങ് അച്ചടിച്ച പ്രസംഗം മുഴുവന്‍ നിലനില്‍ക്കും. ഈ ഭാഗം ഒഴിവാക്കി വേണം നന്ദിപ്രമേയ ചര്‍ച്ച നടത്താനെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.

Full View
Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News