പച്ചക്കറി ഉത്പാദനത്തിന് പുതിയ പദ്ധതികളുമായി ഹോര്‍ട്ടികോര്‍പ്പ്

Update: 2018-04-10 15:55 GMT

മഞ്ജു വാര്യര്‍ ജൈവ പച്ചക്കറി അംബാസിഡര്‍

വിഷപ്പച്ചക്കറികള്‍ കണ്ടെത്താന്‍ എല്ലാ ജില്ലകളിലും കൃഷിവകുപ്പ് പച്ചക്കറി പരിശോധന ലാബുകള്‍ ആരംഭിക്കുന്നു. തമിഴ്‌നാട്ടില്‍ കൃഷിയിടങ്ങള്‍ പാട്ടത്തിനെടുത്ത് വിഷരഹിതപച്ചക്കറികള്‍ ഉല്‍പാദിപ്പിച്ച് ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് കേരളത്തില്‍ എത്തിക്കും. ചലച്ചിത്ര താരം മഞ്ജു വാര്യരെ ഹോര്‍ട്ടികോര്‍പ്പിന്റെ ജൈവ പച്ചക്കറി അംബാസഡറാക്കാനും തീരുമാനിച്ചു.

Full View

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന പച്ചക്കറികളില്‍ വിഷകീടനാശിനികള്‍ ഉപയോഗിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടതാണ് ഹോര്‍ട്ടികോര്‍പ് ജൈവ പച്ചക്കറി ഉത്പാദനത്തിലേക്ക് തിരിയാന്‍ കാരണം. പച്ചക്കറികള്‍ പരിശോധിക്കാന്‍ ജില്ലാതലത്തില്‍ പരിശോധനാ ലാബുകള്‍ ആരംഭിക്കാനാണ് കൃഷിവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

Advertising
Advertising

വിഷമില്ലാത്ത പച്ചക്കറികള്‍ ഉറപ്പാക്കാനായി ഹോര്‍ട്ടികോര്‍പ്പും വിവിധപദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിനായി തമിഴ്‌നാട്ടിലെ കൃഷിയിടങ്ങള്‍ പാട്ടത്തിനെടുത്ത് കേരളത്തിലേക്ക് വേണ്ട പച്ചക്കറികള്‍ കൃഷി ചെയ്യാനാണ് തീരുമാനം. വീടുകളില്‍ ഉത്പാദിപ്പിക്കുന്ന ജൈവപച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് ഏറ്റെടുക്കും. ജൈവ പച്ചക്കറികള്‍ ഓണ്‍ലൈനായി വിതരണം ചെയ്യാനുള്ള പദ്ധതികള്‍ പരിഗണനയിലുണ്ടെന്ന് ഹോര്‍ട്ടി കോര്‍പ്പ് ചെയര്‍മാന്‍ വിനയന്‍ പറഞ്ഞു.

കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ജൈവച്ചക്കറികള്‍ കെട്ടിക്കിടന്ന് നശിക്കുന്ന സാഹചര്യം ഒഴിവാക്കും. ഇതിനായി ശീതീകരിച്ച പച്ചക്കറി സംഭരണ കേന്ദ്രമൊരുക്കും. പച്ചക്കറി വിപണനത്തിലെ ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ കെല്‍ട്രോണിന്റെ സഹായത്തോടെയുള്ള പുതിയ സോഫ്‌റ്റ് വെയര്‍ തയാറാക്കാനും ഹോര്‍ട്ടികോര്‍പ്പ് തീരുമാനിച്ചു. മഞ്ചു വാര്യര്‍ ഉടന്‍ തന്നെ ബ്രാന്‍ഡ് അംബാസഡറായി എത്തും.

Tags:    

Similar News