ആടുപുലിയാട്ടത്തിന്റെ ലാഭവിഹിതം ജിഷയുടെ അമ്മയ്ക്ക് കൈമാറി

Update: 2018-04-15 16:21 GMT
Editor : admin
ആടുപുലിയാട്ടത്തിന്റെ ലാഭവിഹിതം ജിഷയുടെ അമ്മയ്ക്ക് കൈമാറി
Advertising

സിനിമാ നടന്‍ ജയറാമാണ് രണ്ടു ലക്ഷം രൂപ ജിഷയുടെ അമ്മക്ക് കൈമാറിയത്.

Full View

ആടുപുലിയാട്ടം സിനിമയുടെ ലാഭത്തില്‍ നിന്ന് ഒരു വിഹിതം പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് കൈമാറി. സിനിമാ നടന്‍ ജയറാമാണ് രണ്ടു ലക്ഷം രൂപ ജിഷയുടെ അമ്മക്ക് കൈമാറിയത്.

ആലുവ ജനസേവ ശിശുഭവനിലെ കുട്ടികള്‍ക്കൊപ്പം സിനിമ കണ്ടതിന് ശേഷമാണ് ആടുപുലിയാട്ടത്തിന്റെ ലാഭ വിഹിതം ജിഷയുടെ കുടുംബത്തിന് നല്‍കിയത്. പെരുമ്പാവൂരില്‍ ആശുപത്രിയിലെത്തിയാണ് ജയറാം രണ്ടു ലക്ഷം രൂപ ജിഷയുടെ അമ്മക്ക് കൈമാറിയത്. ചിത്രം ആദ്യ ആഴ്ചകളില്‍ നേടിയ ലാഭത്തിലെ ഒരു വിഹിതമാണ് നല്‍കുന്നതെന്ന് ജയറാം പറ‍ഞ്ഞു.

ജിഷയുടെ അമ്മയെപ്പോലെ ആയിരക്കണക്കിന് അമ്മമാര്‍ ഇന്ന് ദുഖം അനുഭവിക്കുന്നുണ്ടെന്നും ലോകമെമ്പാടുമുള്ള ആളുകള്‍ പ്രാര്‍ഥിക്കുന്നുണ്ടെന്നും ജയറാം പറഞ്ഞു. കോഴിക്കോട് മാന്‍ഹോളില്‍ വീണ തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മരിച്ച നൌഷാദിന്റെ കുടുംബത്തിനും ആടുപുലിയാട്ടം ടീം സഹായം നല്‍കിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News