ലീഗ് എറണാകുളം ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പിൽ വിഭാഗീയത
Update: 2018-04-20 10:45 GMT
കളമശ്ശേരി എംഎൽഎ വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകനെ ജില്ലാ ജനറൽ സെക്രട്ടറിയാക്കാനുള്ള നീക്കമാണ് അതൃപതി സൃഷ്ടിച്ചത്
മുസ്‍ലിം ലീഗ് എറണാകുളം ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പിൽ വിഭാഗീയത രൂക്ഷം. കളമശ്ശേരി എംഎൽഎ വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകനെ ജില്ലാ ജനറൽ സെക്രട്ടറിയാക്കാനുള്ള നീക്കമാണ് അതൃപതി സൃഷ്ടിച്ചത്. പ്രശ്നം ഒത്തുതീർക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം.