റേഷന്‍ സംവിധാനം തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് മുഖ്യമന്ത്രി

Update: 2018-04-21 07:36 GMT
Editor : Damodaran

സംസ്ഥാനത്തിന്‍റെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചത് ഇതിനുദാഹരണമാണെന്നും അതിന്‍റെ ദുരന്തമാണ് സംസ്ഥാനം ഇപ്പോള്‍ അനുഭവിക്കുന്നതെന്നും

Full View

റേഷന്‍ സംവിധാനം തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ പ്രത്യേകതയും ആവശ്യകതയും കേന്ദ്രം മനസ്സിലാക്കുന്നില്ല. സംസ്ഥാനത്തിന്‍റെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചത് ഇതിനുദാഹരണമാണെന്നും അതിന്‍റെ ദുരന്തമാണ് സംസ്ഥാനം ഇപ്പോള്‍ അനുഭവിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. റേഷന്‍ വിഹിതത്തില്‍ സംസ്ഥാനത്തിന്റെ ആവശ്യകതയും പ്രത്യേകതയും കേന്ദ്രം പരിഗണിക്കുന്നില്ല.റേഷന്‍ കാര്‍ഡുകളിലെ മുന്‍ഗണനാ പട്ടികയില്‍ അന്തിമ തീരുമാനം സോഷ്യല്‍ ഓഡിറ്റിങ്ങിന് ശേഷം മാത്രമായിരിക്കുമെന്ന് ഭക്ഷ്യമന്ത്രി സഭയെ അറിയിച്ചു.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News