'മുനമ്പം വഖഫ് ഭൂമി തന്നെ സംരക്ഷിക്കാനുള്ള ശ്രമം നടത്തും': ഉമർ ഫൈസി മുക്കം

വഖഫ് ബോർഡ് അംഗമായതിൽ സന്തോഷമുണ്ടെന്നും ഉമർ ഫൈസി മുക്കം

Update: 2026-02-05 07:02 GMT

കാസർകോട്: വഖഫ് ബോർഡ് അംഗമായതിൽ സന്തോഷമുണ്ടെന്ന് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം. മുനമ്പം വഖഫ് ഭൂമി തന്നെയാണെന്നും സംരക്ഷിക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

താൻ മത മേഖലയിൽ വിശ്വസിക്കുന്ന ആളാണ്. വഖഫ് എന്ന വിഷയം മതത്തിൻ്റെ ഭാ​ഗവുമാണ്. വഖഫ് ബോർഡിൽ അം​ഗമായി വഖഫ് സംരക്ഷണ കാര്യങ്ങളിലും വഖഫ് കയ്യേറ്റങ്ങൾക്കെതിരെയും പ്രവർത്തിക്കും. മുനമ്പം പോലുള്ള സംഭവങ്ങളിൽ വഖഫ് കയ്യേറ്റവും ദുർവിനിയോ​ഗവുമാണ് നടക്കുന്നത്. അത്തരം കാര്യങ്ങളിൽ മതപരമായി അതിൻ്റെ നിലപാട് വ്യക്തമാക്കാനും ഉറക്കെ പറയാനും കിട്ടിയ അവസരം എന്ന നിലയിൽ വഖഫ് ബോർഡ് അം​ഗമായതിൽ സന്തോഷമെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.

Advertising
Advertising

മുനമ്പം വഖഫ് ഭൂമിയാണെന്നത് വളരെ വ്യക്തമാണ്. അത് കയ്യേറ്റം ചെയ്തതും, കോളേജ് കമ്മറ്റിതന്നെ ഭൂമി വിൽക്കുകയും ചെയ്തത് വളരെ തെറ്റായ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസത്തെക്കുറിച്ച് പറഞ്ഞത് ആദർശപരമായ കാര്യമാണ്. സിപിഎം നല്ല കാര്യം ചെയ്താൽ അനുകൂലിക്കും. ഇവിടെ ഇടതുപക്ഷമാണ് ഭരിക്കുന്നത്. പക്ഷെ നിരീശ്വരവാദം നടപ്പിലാക്കുന്ന ഒന്നും ചെയ്തിട്ടില്ല. ഇടത് പക്ഷത്തിൽ കമ്യൂണിസം ഉള്ളതുകൊണ്ട് അതിനെ എതിർക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

പാണക്കാട് തങ്ങൾക്കെതിരെ താൻ പറഞ്ഞിട്ടില്ല. എതിരെ പറഞ്ഞു എന്നത് മാധ്യമ സൃഷ്ടിയാണെന്നും ഉമർ ഫൈസി മുക്കം. 

Full ViewFull View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News