ബാലതാരം ബലാത്സംഗം ചെയ്യപ്പെട്ട സംഭവം: ഫൈസല്‍ പൊലീസ് കസ്റ്റഡിയില്‍

Update: 2018-04-21 12:04 GMT
Editor : Sithara
ബാലതാരം ബലാത്സംഗം ചെയ്യപ്പെട്ട സംഭവം: ഫൈസല്‍ പൊലീസ് കസ്റ്റഡിയില്‍

അതേ സമയം കേസിലെ മുഖ്യപ്രതിയെ കണ്ടെത്താന്‍ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല. ഫൈസലിനെ ചോദ്യം ചെയ്താല്‍ മാത്രമെ ഇക്കാര്യത്തില്‍..

കൊല്ലത്ത് ബാലതാരത്തെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി ഫൈസലിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. ഇയാള്‍ക്കായി കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിരുന്നു. അതേ സമയം കേസിലെ മുഖ്യപ്രതിയെ കണ്ടെത്താന്‍ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല. ഫൈസലിനെ ചോദ്യം ചെയ്താല്‍ മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരുകയുളളൂവെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം

Advertising
Advertising

Full View

കേസില്‍ ഒരു യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ സിനിമാതാരങ്ങളെയടക്കം ബ്ലാക് മെയില്‍ ചെയ്ത കേസിലെ പ്രതിയാണ് യുവതി.

തൃപ്പൂണിത്തുറ ബ്ലാക്ക് മെയിലിങ് കേസില്‍ പ്രതിയായ യുവതിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. സംഭവത്തിൽ രണ്ട് യുവതികൾക്കെതിരെ കൂടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയെ സംഭവസ്ഥലത്തെത്തിച്ച യുവതികൾക്കെതിരെയാണ് കേസ്. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം പുരോഗമിക്കുകയായിരുന്നു. ഇപ്പോള്‍ കസ്റ്റഡിയിലുള്ള യുവതിക്ക് കേസില്‍ വ്യക്തമായ ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.

കൊല്ലം മുണ്ടയ്‌ക്കലില്‍ ആണ്‌ 15കാരി ബലാത്സംഗത്തിന്‌ ഇരയായത്‌. സീരിയലിലും ഹ്രസ്വസിനിമകളിലും ബാലതാരമായി അഭിനയിക്കുന്ന പെണ്‍കുട്ടിയെ ലൊക്കേഷനിലേക്കെന്ന്‌ പറഞ്ഞ്‌ യുവതി കൂട്ടികൊണ്ടു പോയി യുവാക്കളുടെ സമീപം എത്തിച്ചെന്നാണ് പരാതി. പ്രതികളിലൊരാളുടെ പിറന്നാള്‍ ആഘോഷ ചടങ്ങില്‍ പെണ്‍കുട്ടിയെ എത്തിച്ച ശേഷം രണ്ട്‌ പേര്‍ കുട്ടിയെ ബലാത്സംഗം ചെയ്‌തതായി കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. ഈ സമയത്ത്‌ മറ്റൊരു യുവാവും മൂന്ന്‌ യുവതികളും വീട്ടില്‍ ഉണ്ടായിരുന്നതായും പരാതിയിലുണ്ട്‌.

അതേസമയം മറ്റ് രണ്ട് യുവതികൾക്ക് എതിരെ കൂടി പൊലീസ് കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്.. ഇവരാണ് പെൺകുട്ടിയെ ബലാത്സംഗം നടന്ന സ്ഥലത്ത് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. യുവതികൾക്ക് സീരിയൽ മേഖലയുമായി ബന്ധമുണ്ടെന്നും വിവരമുണ്ട്. ഇവരടക്കം നാലുപേർക്കായി സംസ്ഥാന വ്യാപകമായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകൾക്കും പൊലീസ് വിവരം നൽകിയിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News