സംസ്ഥാന സ്കൂൾ കലോത്സവം മാധ്യമ അവാർഡ്; മീഡിയവണിന് പുരസ്കാരം; മികച്ച ക്യാമറാമാനുള്ള ജൂറി പരാമർശം ബബീഷ് കക്കോടിക്ക്

അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവത്തിലെ മാധ്യമ പുരസ്കാരമാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചത്

Update: 2025-12-20 13:06 GMT

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം മാധ്യമ അവാർഡിൽ മീഡിയവണിന് പുരസ്കാരം. മികച്ച ക്യാമറാമാനുള്ള ജൂറി പരാമർശത്തിന് മീഡിയവണിലെ ബബീഷ് കക്കോടി അർഹനായി. തിരുവനന്തപുരത്ത് വച്ച് നടന്ന അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവത്തിലെ മാധ്യമ പുരസ്കാരമാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചത്.

ജേക്കബ് ജോർജ്ജ്, രാജീവ് ശങ്കരൻ, വി.സലിൻ, വി.പി അശ്വതി, കാരയ്ക്കാമണ്ഡപം വിജയകുമാർ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് അവാർഡിന് അർഹമായ സൃഷ്ടിൾ പരിശോധിച്ചത്. മികച്ച റിപ്പോർട്ടറായി രാഹുൽ ജി നാഥ്- മാതൃഭൂമി ന്യൂസ്, വി.എസ് അനു-ന്യൂസ് മലയാളം, മികച്ച റിപ്പോർട്ടർമാർക്കുള്ള പ്രത്യേക ജൂറി പരാമർശം ഉമേഷ് ബാലകൃഷ്ണൻ-ട്വന്റി ഫോർ ന്യൂസ്, അഞ്ജന അജിത്-ന്യൂസ് മലയാളം, മികച്ച ക്യാമറാമാനായി കെ.ആർ മുകുന്ദൻ-ഏഷ്യാനെറ്റ് ന്യൂസ് എന്നിവരും അർഹരായി. കലോത്സവ മാധ്യമ പുരസ്കാരം. ഓൺലൈൻ വിഭാഗത്തിലെ മികച്ച സമഗ്ര കവറേജ് മാധ്യമം ഓൺലൈനിന് ലഭിച്ചു. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News