ലൈംഗികാതിക്രമം; സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം
തിരുവനന്തപുരം ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്
തിരുവനന്തപുരം: സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
ചലച്ചിത്ര പ്രവർത്തകരുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിന്നത്. പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം കോടതി രേഖപ്പെടുത്തിയിരുന്നു.
ചലച്ചിത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നാണ് പി.ടി കുഞ്ഞുമുഹമ്മദ് വ്യക്തമാക്കുന്നത്. മുൻകൂർ ജാമ്യ അപേക്ഷയിൽ തീരുമാനമായതിനുശേഷം പി.ടി കുഞ്ഞുമുഹമ്മദിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
പി.ടി കുഞ്ഞുമുഹമ്മദിനെതിരെ നടപടി എടുക്കാത്തതിൽ വിമൻ ഇൻ സിനിമ കലക്ടീവ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സംവിധായകനും രാഷ്ട്രീയമായി സ്വാധീനശക്തിയുള്ള മുൻ എംഎൽഎയുമായ അക്രമിക്ക് രക്ഷപെടാനുള്ള സമയം നൽകുന്നതാണ് കാത്തുനിർത്തൽ. സുരക്ഷയുടെ വാഗ്ദാനം ലംഘിക്കപ്പെട്ടുവെന്നും ഡബ്ള്യൂസിസി ചൂണ്ടിക്കാട്ടി.
ചലച്ചിത്ര അക്കാദമി നിയമാനുസൃതമായ നടപടിയെടുത്തത് എന്തുകൊണ്ട് സർക്കാർ കാണുന്നില്ല. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന സർക്കാർ അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് പരാതി. ചലച്ചിത്രപ്രവർത്തക മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കൻ്റോൺമെൻ്റ പൊലീസാണ് കേസെടുത്തത്.