തിരുവനന്തപുരത്ത് ശ്രീശാന്ത് പ്രചാരണം തുടങ്ങി

Update: 2018-04-22 00:31 GMT
Editor : admin
തിരുവനന്തപുരത്ത് ശ്രീശാന്ത് പ്രചാരണം തുടങ്ങി
Advertising

യുവാക്കള്‍ക്കും വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കുന്ന തരത്തിലായിരിക്കും പ്രചാരണമെന്ന് ശ്രീശാന്ത് പറഞ്ഞു...

തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീശാന്ത് തലസ്ഥാനത്തെത്തി. വിമാനത്താവളത്തിലെത്തിയ ശ്രീശാന്തിന് ആവേശകരമായ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. യുവാക്കള്‍ക്കും വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കുന്ന തരത്തിലായിരിക്കും പ്രചാരണമെന്ന് ശ്രീശാന്ത് പറഞ്ഞു

തെരഞ്ഞെടുപ്പില്‍ ശുഭപ്രതീക്ഷയാണുളളതെന്ന് ശ്രീശാന്ത് പ്രതികരിച്ചു. യുവാക്കള്‍ക്കും വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കുമെന്നും ശ്രീശാന്ത് പറഞ്ഞു. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും തുടര്‍ന്ന് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലും ശ്രീശാന്ത് ദര്‍ശനം നടത്തി. ആര്‍ എസ് എസ് കാര്യാലയവും ശ്രീശാന്ത് സന്ദര്‍ശിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News