പ്രതാപന്‍ കയ്പമംഗലം ആവശ്യപ്പെട്ടതായി സൂചന

Update: 2018-04-25 19:11 GMT
Editor : admin
പ്രതാപന്‍ കയ്പമംഗലം ആവശ്യപ്പെട്ടതായി സൂചന

കയ്പമംഗലം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചതായാണ് റിപ്പോര്‍ട്ട്. ഇന്നലെ നടന്ന തെര‍ഞ്ഞെടുപ്പ് സ്ക്രീനിങ് കമ്മിറ്റി

ഇത്തരവണ മത്സരിക്കാനില്ലെന്ന് കെ പി സി സി ക്ക് കത്തെഴുതിയ ടി എന്‍ പ്രതാപന്‍ കയ്പമംഗലം ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയതായി സൂചന. ഇന്നലെ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയോഗത്തില്‍ കത്തിന്‍റെ കാര്യം രാഹുല്‍ തന്നെ സൂചിപ്പിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പ് സമിതിക്ക് മുന്പായി പ്രതാപന്‍ രാഹുല്‍ ഗാന്ധിയെ കാണുകയും ചെയ്തു.

ഇത്തവണ മത്സരിക്കാനില്ലെന്ന് കാണിച്ച് ടി എന്‍ പ്രതാപന്‍ കെ പി സി സി ക്കെഴുതിയ കത്താണ് കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലെ കേന്ദ്രബിന്ദുവായത്. പ്രതാപനെ മാതൃകയാക്കി നാലു തവണയിലധികം വിജയിച്ചവര്‍ മാറനില്‍ക്കണമെന്ന നിര്‍ദേശം കെ പി സി സിപ്രസിഡന്റ് വി എം സുധീരന്‍ മുന്നോട്ടു വെച്ചു. പ്രതാപന്‍റെ കത്ത് ആയുധമാക്കി മുഖ്യമന്ത്രിക്ക് നേരെ ഒളിയന്പെയ്ത് സുധീരന്‍ നടത്തിയ പ്രസ്താവനയും ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ കേരളത്തില്‍ സീറ്റുവേണ്ടെന്ന പറഞ്ഞ പ്രതാപന്‍ കയ്പമംഗലം സീറ്റ് ആവശ്യപ്പെട്ട് രാഹുല്‍ ഗാ്ധിക്ക് കത്തയച്ചെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Advertising
Advertising

Full View

ഡല്‍ഹി ചര്‍ച്ചകള് തുടങ്ങുന്നതിന് മുന്പായാണ് പ്രതാപന്‍ കത്തയച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധിയാണ് പ്രതാപന്‍രെ കത്തിന്‍റകാര്യം സൂചിപ്പച്ചതെന്നാണ് വിവരം. ഇന്നലെ രാവിലെ പ്രതാപന്‍ രാഹുല്‍ ഗാന്ധിയെ ചെന്ന് കണ്ടതായും സൂചനയണ്ട്. കൊടുങ്ങല്ലൂര്‍ സുരക്ഷിതമല്ലാത്തതും കെ പി ധനപാലന് സീറ്റ് നല്‍കേണ്ടിവരുന്ന സാഹചര്യവുമാണ് പ്രതാപന്‍റെ സീറ്റുമാറ്റ നീക്കത്തിന് പിന്നിലെന്നാണ് സൂചന. ഈ സാഹചര്യം ഇത്തവണ മത്സരിക്കാനില്ലെന്ന ചര്‍ച്ചയാക്കി മാറ്റിയതിന് പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ചാണ് ഇപ്പോള‍് ചര്‍ച്ചകള‍് ഉയരുന്നത്. സീറ്റു ചര്‍ച്ച നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കെ ഈ വിവരം പുറത്തുവന്നത് എ ഐ ഗ്രൂപ്പുകള്‍ ആയുധമാക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന

എന്നാല്‍ ഇത്തരമൊരു കത്ത് അയച്ചതെന്ന വാദം ആരോ തയ്യാറാക്കിയ തിരക്കഥക്കനുസരിച്ചുള്ള നീക്കമാണെന്ന് ടിഎന്‍ പ്രതാപന്‍ അറിയിച്ചു. രാഹുല്‍ ഗാന്ധി വിളിപ്പിച്ചതനുസരിച്ച് അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. തനിക്ക് വ്യക്തമായ ഒരു നിലപാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News