ചക്കയിട്ടപ്പോള്‍ മുയല്‍ ചത്തതുപോലെ ഒരാളെ പിടിച്ചതില്‍ വീമ്പിളക്കരുതെന്ന് മുഖ്യമന്ത്രിയോട് ചെന്നിത്തല

Update: 2018-04-26 19:34 GMT
Editor : admin
ചക്കയിട്ടപ്പോള്‍ മുയല്‍ ചത്തതുപോലെ ഒരാളെ പിടിച്ചതില്‍ വീമ്പിളക്കരുതെന്ന് മുഖ്യമന്ത്രിയോട് ചെന്നിത്തല

എടിഎം കവര്‍ച്ചാ കേസില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേസില്‍ ഒരാളെ മാത്രമാണ് ഇതുവരെ പിടികൂടാനായത്.....

എടിഎം കവര്‍ച്ചാ കേസില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേസില്‍ ഒരാളെ മാത്രമാണ് ഇതുവരെ പിടികൂടാനായത്. ചക്കയിട്ടപ്പോള്‍ മുയല്‍ ചത്തതുപോലെ ഒരാളെ പിടിച്ചതിന് വീന്പിളക്കാന്‍ മുതിരരുത്. ബാക്കിയുള്ളവരെ പിടിക്കാന്‍ പാഴൂര്‍ പടിപ്പുരവരെ പോകണോ.. ഓപ്പറേഷന്‍ കുബേരയിലൂടെയും, ഓപ്പറേഷന്‍ സുരക്ഷയിലൂടെയും തന്റെ കാലത്ത് ആഭ്യന്തര വകുപ്പ് ക്രിമനലുകളെ കേരളത്തില്‍ നിന്ന് പടിയടച്ച് പിണ്ഡം വച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പ് അവരെയെല്ലാം മുന്‍കാല പ്രാബല്യത്തോടെ തിരിച്ചുകൊണ്ട് വന്ന് പുനരധിവസിപ്പിക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ചെന്നിത്തല കുറ്റപ്പെടുത്തി .

Advertising
Advertising

മുഖ്യമന്ത്രീ... മുഖം നന്നാകാത്തതിന് കണ്ണാടി പൊട്ടിച്ചിട്ടു കാര്യമില്ല. വിദേശ ക്രിമനലുകളുടെ താവളമായി കേരളം മാറി എന്ന എന...

Publié par Ramesh Chennithala sur vendredi 12 août 2016
Tags:    

Writer - admin

contributor

Editor - admin

contributor

Similar News