ഏക സിവില്‍കോഡും മുസ്‍ലിം വേട്ടയും ലീഗ് ചര്‍ച്ച ചെയ്യും

Update: 2018-04-27 15:15 GMT
Editor : Sithara
ഏക സിവില്‍കോഡും മുസ്‍ലിം വേട്ടയും ലീഗ് ചര്‍ച്ച ചെയ്യും

ഐഎസ് ബന്ധത്തിന്റെ പേരില്‍ മുജാഹിദ് - സമസ്ത അനുകൂലികളായ നേതാക്കള്‍ക്കിടയില്‍ കടുത്ത ഭിന്നത തുടരുന്നതിനിടെയാണ് യോഗം ചേരുന്നത്.

Full View

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് കോഴിക്കോട് ചേരും. ഏക സിവില്‍കോഡ്, കേരളത്തിലെ മുസ്‍ലിം വേട്ട എന്നീ വിഷയങ്ങളില്‍ സെക്രട്ടേറിയറ്റ് പ്രമേയം പാസാക്കിയേക്കും. ഐഎസ് ബന്ധത്തിന്റെ പേരില്‍ മുജാഹിദ് - സമസ്ത അനുകൂലികളായ നേതാക്കള്‍ക്കിടയില്‍ കടുത്ത ഭിന്നത തുടരുന്നതിനിടെയാണ് യോഗം ചേരുന്നത്.

മുസ്ലിം ലീഗിനെ പിന്തുണക്കുന്ന വിവിധ മുജാഹിദ് വിഭാഗങ്ങള്‍ ഐഎസ് ബന്ധത്തില്‍ ആരോപണ വിധേയമായ പശ്ചാത്തലത്തിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്. സലഫി ഗ്രൂപ്പുകളെ പിന്തുണക്കുന്നതിനെ ചൊല്ലി ലീഗ് നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് വേട്ട ആരോപിച്ച് പ്രതിരോധിക്കണമെന്നാണ് സലഫി ആശയക്കാരായ ലീഗ് നേതാക്കളുടെ നിലപാട്. ഈ വാദത്തിന് ലീഗില്‍ പ്രാമുഖ്യമുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ മുസ്‍ലിം സംഘടനകളുടെ സംയുക്ത യോഗം വിളിക്കാനുള്ള നീക്കം സമസ്തയുടെ എതിര്‍പിനെ തുടര്‍ന്ന് ലീഗിന് പിന്‍വലിക്കേണ്ടി വന്നിരുന്നു. ഈ വിഷയം യുഡിഎഫ് ഏറ്റെടുക്കണമെന്ന ആവശ്യം ഒരു വിഭാഗം ലീഗ് നേതാക്കള്‍ക്കുണ്ട്.

ഏക സിവില്‍കോഡ് വിഷയത്തിലും യുഡിഎഫ് സമരം വേണമെന്ന് ലീഗ് ആവശ്യപ്പെട്ടേക്കും. മുസ്ലിം വേട്ട ആരോപിച്ച് സെക്രട്ടേറിയറ്റില്‍ പ്രമേയം പാസാക്കാന്‍ ശക്തമായ നീക്കം നടക്കുന്നുണ്ട്. എന്നാല്‍ ഇത് സലഫി ഗ്രൂപ്പുകളെ പ്രതിരോധിക്കാനുള്ള തന്ത്രമാണെന്ന മറുപക്ഷത്തിന്റെ വാദം മറികടക്കാനും ലീഗ് നേതൃത്വം പ്രയാസപ്പെടും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News