വാഹനാപകടത്തിനിരയാവുന്നവരില്‍ 40 ശതമാനം പേരും കാല്‍നടയാത്രക്കാര്‍

Update: 2018-04-27 13:55 GMT
Editor : Jaisy
വാഹനാപകടത്തിനിരയാവുന്നവരില്‍ 40 ശതമാനം പേരും കാല്‍നടയാത്രക്കാര്‍
Advertising

സുരക്ഷക്കായി ഒരുക്കിയ മുന്നറിയിപ്പുകളും നിയമങ്ങളും പാലിക്കാത്തതും അപകടത്തിന് കാരണമാവുന്നുണ്ട്

Full View

വാഹനാപകടത്തിനിരയാവുന്നവരില്‍ 40 ശതമാനവും കാല്‍നടയാത്രക്കാരാണ്. റോഡിലൂടെ അശ്രദ്ധമായി നടക്കുന്നതും വാഹനങ്ങളുടെ അമിതവേഗതയുമാണ് അപകടങ്ങള്‍ക്ക് കാരണം. സുരക്ഷക്കായി ഒരുക്കിയ മുന്നറിയിപ്പുകളും നിയമങ്ങളും പാലിക്കാത്തതും അപകടത്തിന് കാരണമാവുന്നുണ്ട്.

കാല്‍നടയാത്രക്കാര്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കണമെന്നാണ് നിയമം. എന്നാല്‍ റോഡ് മുറിച്ച് കടക്കേണ്ടിടത്തൊന്നും സീബ്രാലൈനില്ല. റോഡ് നിര്‍മ്മിക്കുമ്പോള്‍ വരച്ച സീബ്രാലൈന്‍ പല സ്ഥലത്തും മാഞ്ഞുപോയിട്ടുമുണ്ട്. നിയമങ്ങള്‍ അനുസരിച്ച് സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കാന്‍ കാല്‍നടയാത്രക്കാര്‍ക്ക് ഭയമാണ്. കാരണം സീബ്രാലൈനിനടുത്തും വാഹനങ്ങള്‍ ചീറിപായുകയാണ്. റോഡിലെ നിയമം കാല്‍നടയാത്രക്കാര്‍ക്കും ബാധകമാണെങ്കിലും ഭൂരിഭാഗം പേരും അത് പാലിക്കുന്നില്ല. തോന്നിയത് പോലെയാണ് പലരുടെയും നടത്തം.

കാല്‍നടയാത്രക്കാര്‍ക്കുള്ളതാണ് നടപ്പാതകള്‍. എന്നാല്‍ ഇവ തെരുവ് കച്ചവടക്കാര്‍ കയ്യടക്കിയതോടെ കാല്‍നടയാത്രക്കാര്‍ക്ക് റോഡിലിറങ്ങേണ്ടിവരുന്നു. ഇതും അപകടത്തിന് കാരണമാവുന്നു. വാഹനാപകടത്തിന് ഇരയാവുന്നവരില്‍ പകുതിയോളം പേര്‍ കാല്‍നടയാത്രക്കാരാണെന്നാണ് പഠനം. ജീവന്‍ നഷ്ടപ്പെടുന്നവരില്‍ അഞ്ചിലൊന്ന് പേരും കാല്‍നടയാത്രക്കാര്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News