സുരേഷ് ഗോപി മോശം കൂട്ടുകെട്ടില്‍ എത്തിപ്പെട്ട നല്ല മനുഷ്യന്‍: ചെന്നിത്തല

Update: 2018-04-27 01:27 GMT
Editor : admin
സുരേഷ് ഗോപി മോശം കൂട്ടുകെട്ടില്‍ എത്തിപ്പെട്ട നല്ല മനുഷ്യന്‍: ചെന്നിത്തല

നല്ല നടനും തന്റെ സുഹൃത്തുമാണ് സുരേഷ് ഗോപി. പക്ഷേ അദ്ദേഹം ചെന്നുപെട്ടിരിക്കുന്നത് മോശം കൂട്ടുകെട്ടിലാണെന്ന് ചെന്നിത്തല

സുരേഷ് ഗോപി മോശം കൂട്ടുകെട്ടില്‍ ചെന്നുപെട്ട നല്ല മനുഷ്യനെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നല്ല നടനും തന്റെ സുഹൃത്തുമാണ് സുരേഷ് ഗോപി. രാജ്യസഭാ നാമനിര്‍ദേശത്തിലൂടെ കേരളത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുമോയെന്നാണ് ബിജെപി നോക്കുന്നതെന്നും ചെന്നിത്തല ഫേസ് ബുക്കില്‍ കുറിച്ചു.

മോദി - അമിത് ഷാ കൂട്ടുകെട്ടിന് കേരളത്തില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ല. കേരളത്തില്‍ അക്കൌണ്ട് തുറക്കാന്‍ പല രാഷ്ട്രീയതന്ത്രങ്ങളും ബിജെപി പ്രയോഗിക്കുന്നുണ്ടെങ്കിലും ആവരുടെ ആഗ്രഹം നടക്കില്ല. ജാതിമത സംഘടനകളെ കൂട്ടുപിടിച്ച് പുതിയ രാഷ്ട്രീയ സമവാക്യം തീര്‍ക്കാനുള്ള ശ്രമം വിലപ്പോവില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രബുദ്ധരായ ജനങ്ങള്‍ ജീവിക്കുന്ന കേരളത്തില്‍ ബിജെപി സംഘപരിവാര്‍ അജണ്ടക്ക് യാതൊരു സ്വാധീനവും ചെലുത്താന്‍ കഴിയില്ലെന്ന പൂര്‍ണ വിശ്വാസം തനിക്കുണ്ടെന്നും ചെന്നിത്തല ഫേസ് ബുക്കില്‍ എഴുതി.

Advertising
Advertising

നരേന്ദ്രമോദി- അമിത്ഷാ കൂട്ടുകെട്ടിന്റെ തന്ത്രങ്ങള്‍ക്ക് കേരളത്തില്‍ യാതൊരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ല. കേരളത്തില്‍ അ...

Posted by Ramesh Chennithala on Friday, April 29, 2016
Tags:    

Writer - admin

contributor

Editor - admin

contributor

Similar News