ഭക്തിയുടെ നിറവിൽ തിരുവനന്തപുരം; ആറ്റുകാല്‍ പൊങ്കാല സമാപിച്ചു

Update: 2018-04-30 12:39 GMT
ഭക്തിയുടെ നിറവിൽ തിരുവനന്തപുരം; ആറ്റുകാല്‍ പൊങ്കാല സമാപിച്ചു

ഭക്തസഞ്ജയം വ്രതം നോറ്റ് കാത്ത് നിന്ന ആറ്റുകാല്‍ പൊങ്കാല സമാപിച്ചു.

ഭക്തസഞ്ജയം വ്രതം നോറ്റ് കാത്ത് നിന്ന ആറ്റുകാല്‍ പൊങ്കാല സമാപിച്ചു. രാവിലെ 10.20ന് തുടങ്ങിയ പൊങ്കാല ഉച്ചക്ക് 2.30 നാണ് അവസാനിച്ചത്. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമടക്കം ആയിരക്കണക്കിന് ഭക്തര്‍ ഇത്തവണയും പൊങ്കാലക്കെത്തി.

രാവിലെ 10.20ന് പണ്ടാര അടുപ്പിലേക്ക് തീ പകര്‍ന്നതോടെയാണ് പൊങ്കാലക്ക് തുടക്കമായത്. തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവില്‍ നിന്ന് നല്‍കിയ ദീപത്തില്‍ നിന്നാണ് മേല്‍ശാന്തി വാമനന്‍ നമ്പൂതിരി പൊങ്കാലയടുപ്പില്‍ തീ കത്തിച്ചത്.

Full View
Tags:    

Similar News