ബിജെപിക്കെതിരായ പോരാട്ടം കോണ്‍ഗ്രസുമായി ചേര്‍ന്ന് നടത്താനാകില്ലെന്ന് മുഖ്യമന്ത്രി
കോണ്‍ഗ്രസ് ബന്ധം അപകടമാണെന്ന് നേരത്തെ വ്യക്തമായതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ബിജെപിക്കെതിരായ പോരാട്ടം കോണ്‍ഗ്രസുമായി ചേര്‍ന്ന് സാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് ബന്ധം അപകടമാണെന്ന് നേരത്തെ വ്യക്തമായതാണ്. യുപിയിലെയും ബിഹാറിലെയും കോണ്‍ഗ്രസ് സഖ്യങ്ങളുടെ അവസ്ഥ നമ്മള്‍ കണ്ടതാണ്. വിവിധ വിഭാഗങ്ങളുടെ പിന്തുണ ഉണ്ടായിട്ടും ഗുജറാത്തില്‍ കോണ്‍ഗ്രസിന് ജയിക്കാനായില്ല. കോണ്‍ഗ്രസുമായി ചേര്‍ന്ന് നവ ലിബറല്‍ നയത്തെ എതിര്‍ത്താല്‍ അതിന് വിശ്വാസ്യത ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ ഫാഷിസത്തെ തനിച്ച് നേരിടാമെന്ന് ആരും വാശി പിടിക്കേണ്ടതില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രതികരണം.