ശാഖാതലം മുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ലീഗ് നേതൃത്വം തള്ളി
ഒക്ടോബറില്‍ പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം തുടങ്ങാനിരിക്കെ മുസ്ലിം ലീഗ് കമ്മിറ്റികളില്‍ പ്രാതിനിധ്യം വേണമെന്ന് വനിതാ ലീഗ് ആവശ്യപ്പെട്ടു. എന്നാല്‍ ലീഗ് സംസ്ഥാന നേതൃത്വം അംഗീകരിച്ചില്ല.
ശാഖാതലം മുതലുള്ള കമ്മിറ്റികളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തണമെന്ന വനിതാ ലീഗിന്റെ ആവശ്യം മുസ്ലിം ലീഗ് നേതൃത്വം തള്ളി. എന്നാല്‍ ശാഖാ തലം മുതല്‍ വനിതാ ലീഗ് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. നിലവില്‍ മുസ്ലിം ലീഗ് നേതൃത്വം നാമനിര്‍ദേശം ചെയ്ത കമ്മിറ്റികള്‍ മാത്രമാണ് വനിതാ ലീഗിനുള്ളത്.
നാമനിര്‍ദേശം ചെയ്യപ്പെട്ട നിയോജക മണ്ഡലം, ജില്ലാ കമ്മിറ്റികളാണ് നിലവില്‍ വനിതാ ലീഗിനുള്ളത്. സംസ്ഥാന പ്രസിഡണ്ടിനും ജനറല്‍ സെക്രട്ടറിക്കും മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ അംഗത്വമുണ്ട്. ഒക്ടോബറില്‍ പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം തുടങ്ങാനിരിക്കെ മുസ്ലിം ലീഗ് കമ്മിറ്റികളില്‍ പ്രാതിനിധ്യം വേണമെന്ന് വനിതാ ലീഗ് ആവശ്യപ്പെട്ടു. എന്നാല്‍ ലീഗ് സംസ്ഥാന നേതൃത്വം അംഗീകരിച്ചില്ല. ലീഗിന്റെ കമ്മിറ്റികളില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നത് സംബന്ധിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ പ്രതികരണം ഇതായിരുന്നു.
സ്ത്രീകള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കാനുള്ള ചുമതല വനിതാ ലീഗിന് നല്‍കണമെന്ന ആവശ്യവും മുസ്ലിംലീഗ് അംഗീകരിച്ചിട്ടില്ല. മുസ്ലിംലീഗ് ശാഖാ കമ്മിറ്റികളുടെ നിയന്ത്രണത്തിലായിരിക്കും വനിതാ ലീഗിന്റെ മെമ്പര്‍ഷിപ്പ് വിതരണവും കമ്മിറ്റി രൂപീകരണവും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു വനിതക്ക് പോലും മുസ്ലിം ലീഗ് സീറ്റ് നല്‍കാതിരുന്നത് ചര്‍ച്ചയായിരുന്നു.