വെയിലത്തിറങ്ങി വോട്ട് പിടിക്കാനില്ലെന്ന നിലപാട് മാറ്റി ശ്രീ

Update: 2018-05-02 13:25 GMT
Editor : admin
വെയിലത്തിറങ്ങി വോട്ട് പിടിക്കാനില്ലെന്ന നിലപാട് മാറ്റി ശ്രീ
Advertising

തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരച്ചൂട് കനത്തതോടെ പ്രചരണ രംഗത്ത് ബിജെപി സ്ഥാനാര്‍ഥി ശ്രീശാന്തും സജീവമായി.

Full View

തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരച്ചൂട് കനത്തതോടെ പ്രചരണ രംഗത്ത് ബിജെപി സ്ഥാനാര്‍ഥി ശ്രീശാന്തും സജീവമായി. പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും പരിചയപ്പെടുന്ന തിരക്കില്‍ നിന്ന് വോട്ട് പിടിക്കുന്ന തിരക്കിലേക്ക് മാറിയിട്ടുണ്ട് ശ്രീശാന്ത്.

വലിയ പ്രതീക്ഷയോടെയാണ് ശ്രീശാന്തിനെ ബിജെപി തലസ്ഥാനത്ത് അങ്കത്തിനിറക്കിയത്. തുടക്കത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ക്ക് പോലും വഴങ്ങാത്ത നിലയിലായിരുന്നു ശ്രീശാന്തിന്റെ പോക്ക്. ചുട്ടുപൊള്ളുന്ന ചൂടില്‍ പ്രചരണത്തിന് ഇറങ്ങാന്‍ പോലും തയ്യാറല്ലന്ന നിലപാടിലായിരുന്നു ശ്രീ. പിന്നീട് നേതാക്കള്‍ ഇടപെട്ട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയപ്പോഴാണ് പ്രചരണ രംഗത്ത് ചുവടുവെച്ചത്. ഇറങ്ങിക്കഴിഞ്ഞപ്പോള്‍ പിന്നെ ആവേശത്തിലായി.

വോട്ടര്‍മ്മാര്‍ക്കിടയില്‍ ഇറങ്ങുമ്പോള്‍ കഴുത്തില്‍ ബിജെപി പതാക മാതൃകയിലുള്ള ഷാള്‍ മിക്കപ്പോഴും ഉണ്ടാവും, ഷാള്‍ മാറ്റുമ്പോള്‍ ഷര്‍ട്ടില്‍ താമര ചിഹ്നം കുത്തിവെയ്ക്കും. വലിയൊരു ക്രിക്കറ്റ് താരത്തെ തൊട്ടടുത്ത് കാണാന്‍ കിട്ടുന്നതിന്‍റെ ത്രില്ല് വോട്ടര്‍മ്മാരില്‍ കാണാം. അതുകൊണ്ട് തന്നെ ശ്രീശാന്ത് എത്തുന്നടത്തെല്ലാം ആളുകള്‍ കൂടുന്നുണ്ട്. ഇത് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ശ്രീശാന്തും ബിജെപിയും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News