ക്രിസ്മസിനെ വരവേറ്റ് ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന

Update: 2018-05-02 15:38 GMT
Editor : Muhsina
ക്രിസ്മസിനെ വരവേറ്റ് ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന

ക്രിസ്മസിനോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന നടന്നു. നിരവധി വിശ്വാസികളാണ് പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തത്. ഓഖി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍..

ക്രിസ്മസിനോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന നടന്നു. നിരവധി വിശ്വാസികളാണ് പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തത്. ഓഖി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആഘോഷ പരിപാടികള്‍ ഒഴിവാക്കിയാണ് ക്രിസ്മസ് പരിപാടികള്‍ സംഘടിപ്പിച്ചത്.

Full View

തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് ചര്‍ച്ചില്‍ നടന്ന ചടങ്ങുകള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ക്ലിമ്മിസ് കത്തോലിക്ക ബാവ നേതൃത്വം നല്‍കി. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലത്തീന്‍ അതിരൂപത അതിരൂപത ആഘോഷ പരിപാടികള്‍ ഒഴിവാക്കിയിരുന്നു. ദുരിത ബാധിതര്‍ക്കായ് പ്രത്യേക പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പറഞ്ഞു.

Advertising
Advertising

കോഴിക്കോട് ദേവമാത കത്തീഡ്രലില് നടന്ന പ്രാര്ഥനാ ചടങ്ങുകള്ക്ക് ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്‍കി. എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ- സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അനാരോഗ്യം കാരണം കാർമികത്വം വഹിക്കാൻ എത്തിയില്ല. പകരം റവ. ഫാദർ ജോസ് പുതിയേടത്‌ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

സെന്‍റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിൽ ചടങ്ങുകള്‍ക്ക് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറന്പില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.നിരവധി വിശ്വാസികളാണ് പാതിരാകുര്‍ബാനയില്‍ പങ്കെടുത്തത്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News