പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് പരാതി

Update: 2018-05-04 08:19 GMT
പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് പരാതി

കെ എസ് ഇ ബിയില്‍ നാലായിരത്തിനു മുകളില്‍ തസ്തികകള്‍ ഒഴിവുണ്ടെന്ന് വൈദ്യുതി മന്ത്രി എം എം മണി കഴിഞ്ഞ നിയമസഭയില്‍ അറിയിച്ചിരുന്നു. ഒഴിവുകള്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും പരാതിയുണ്ട്

Full View

സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് നിയമനങ്ങള്‍ നടക്കുന്നില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു. ജൂനിയര്‍ അസി, ക്യാഷ്യര്‍, അസി. ഗ്രേഡ് 2 തുടങ്ങിയ തസ്തികകളിലാണ് നിയമനം നടക്കാത്തത്. കെ എസ് ഇ ബിയില്‍ നാലായിരത്തിനു മുകളില്‍ തസ്തികകള്‍ ഒഴിവുണ്ടെന്ന് വൈദ്യുതി മന്ത്രി എം എം മണി കഴിഞ്ഞ നിയമസഭയില്‍ അറിയിച്ചിരുന്നു. ഒഴിവുകള്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും പരാതിയുണ്ട്.

Advertising
Advertising

കെഎസ്ഇബി, കെഎംഎംഎല്‍, മലബാര്‍ സിമന്റ്‌സ്, കശുവണ്ടി വികസന കോര്‍പ്പറേഷന്‍, കാംകോ, ട്രാവന്‍കൂര്‍ ടൈറ്റാനിയം, ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, കൈത്തറി വികസന കോര്‍പ്പറേഷന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് നിയമനം വൈകുന്നതായാണ് പരാതി.

കെഎസ്ഇബി ജൂനിയര്‍ അസിസ്റ്റന്റ്, കാഷ്യര്‍ തസ്തികയില്‍ 1410 ഒഴിവുകളാണ് ഉള്ളത്. സീനിയര്‍ അസിസ്റ്റന്റ് തസ്തികയില്‍ 2880 ഉം. മൊത്തം 4290 ഒഴിവുകള്‍. കഴിഞ്ഞ
നിയമസഭാ സമ്മേളനത്തിലാണ് വൈദ്യുതി മന്ത്രി തസ്തികകളിലെ ഒഴിവുകളുടെ കണക്കുകള്‍ വ്യക്തമാക്കിയത്. 2014 സെപ്തംബറില്‍ നിലവില്‍ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നെങ്കിലും 228 പേരെ മാത്രമാണ് ഇതുവരെ നിയമിച്ചത്.

വൈദ്യുതി ബോര്‍ഡില്‍ കമ്പ്യൂട്ടര്‍ വല്‍ക്കരണം നടക്കുന്നതിനാലാണ് ഒഴിവുകള്‍ തിട്ടപ്പെടുത്തി പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി. കാലാവധി അവസാനിക്കാന്‍ ആറ് മാസം മാത്രം ശേഷിക്കേ ലിസ്റ്റിലുള്ള 1000ത്തില്‍ പരം ഉദ്യോഗാര്‍ഥികള്‍ ആശങ്കയിലാണ്. ഒഴിവുകള്‍ കണ്ടെത്താന്‍ അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് വിഭാഗം പരിശോധന നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

Tags:    

Similar News