മലപ്പുറത്ത് യൂത്ത് ഡേയുമായി ഡിവൈഎഫ്ഐ

Update: 2018-05-06 23:21 GMT
മലപ്പുറത്ത് യൂത്ത് ഡേയുമായി ഡിവൈഎഫ്ഐ

1200 സ്ക്വാഡുകളായി മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലും ഇന്ന് എംബി ഫൈസലിനായി യുവാക്കള്‍ പ്രചാരണത്തിനിറങ്ങി.

മലപ്പുറം മണ്ഡലത്തില്‍ ഞായറാഴ്ച യൂത്ത് ഡേ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. 1200 സ്ക്വാഡുകളായി മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലും ഇന്ന് എംബി ഫൈസലിനായി യുവാക്കള്‍ പ്രചാരണത്തിനിറങ്ങി.

Full View

ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ പ്രഡിഡന്റ് കൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംബി ഫൈസലിന്റെ വിജയത്തിനാണ് ഞായറാഴ്ച യൂത്ത് ഡേ ആയി പ്രഖ്യാപിച്ചത്. ജില്ലയിലെ മുഴുവന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും സ്ക്വാഡുകളായി വീടുകയറി പ്രചാരണം നടത്തി. പ്രചാരണത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

യുവതയുടെ രക്തദാനം ഉള്‍പ്പെടെ എംബി ഫൈസലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 4 വര്‍ഷമായി ജില്ലയില്‍ നടപ്പിലാക്കിയ ഡിവൈഎഫ്ഐയുടെ പദ്ധതികളെ വോട്ടര്‍മാര്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്. വൈകീട്ട് മേഖല കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചാണ് യൂത്ത് ഡേ സമാപിക്കുന്നത്.

Tags:    

Similar News