നിയമസഭ സമ്മേളനം നാളെ തുടങ്ങും
ടിപി സെന്‍കുമാറിന്റെ നിയമനം വൈകുന്നത് നാളെ അടിയന്തര പ്രമേയമായി ഉയര്‍ത്തികൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം
നാലു ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭ സമ്മേളനം നാളെ തുടങ്ങുമ്പോള്‍ സഭ പ്രക്ഷുബ്ധമാകും. എം.എം മണിയുടെ രാജി ആവിശ്യപ്പെട്ട് പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം. ടിപി സെന്‍കുമാറിന്റെ നിയമനം വൈകുന്നത് നാളെ അടിയന്തര പ്രമേയമായി ഉയര്‍ത്തികൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം.
കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത് പോലുള്ള പ്രതിഷേധങ്ങള്‍ സഭയില്‍ ഉണ്ടാകും.എം എം മണിയെ പൂര്‍ണ്ണമായും ബഹിഷ്ക്കരിക്കാന്‍ തന്നെയാണ് നിലവിലെ തീരുമാനം.ടിപി സെന്‍കുമാറിന് നിയമനം നല്‍കിയില്ലെങ്കില്‍ അടിയന്തര പ്രമേയമായി വിഷയം നാളെ ഉന്നയിക്കാനും നീക്കമുണ്ട്.നാളെ രാവിലെ എട്ട് മണിക്ക് ചേരുന്ന എം.എല്‍.എമാരുടെ യോഗത്തിലായിരിക്കും സമര രീതി അന്തിമമായി തീരുമാനിക്കുക. പ്രതിപക്ഷം മുതലെടുക്കുന്നതിന് മുന്‍പ് ടിപി സെന്‍കുമാറിന് നിയമനം നല്‍കണമെന്ന അഭിപ്രായത്തിനാണ് ഭരണ പക്ഷത്ത് മുന്‍തൂക്കം. ഏപ്രില്‍ 25ന് തുടങ്ങിയ നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിലും പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് സഭ നേരത്തെ പിരിഞ്ഞിരുന്നു.