വൃദ്ധസദനത്തിലെ ചില ജീവനക്കാരും വേട്ടക്കാര്‍; ഒന്നും പുറത്തുപറയാന്‍ കഴിയാതെ അമ്മൂമ്മമാര്‍

Update: 2018-05-07 18:50 GMT
Editor : Sithara
വൃദ്ധസദനത്തിലെ ചില ജീവനക്കാരും വേട്ടക്കാര്‍; ഒന്നും പുറത്തുപറയാന്‍ കഴിയാതെ അമ്മൂമ്മമാര്‍

ജീവനക്കാരന്‍ പീഡിപ്പിക്കുന്ന കാര്യം പുറത്ത് പറഞ്ഞാല്‍ പായും കിടക്കയും എടുത്ത് വൃദ്ധസദനത്തില്‍ നിന്ന് ഇറങ്ങേണ്ടി വരുമെന്ന ഭയത്തിലാണ് മുത്തശ്ശിമാര്‍.

ജീവനക്കാരന്‍ പീഡിപ്പിക്കുന്ന കാര്യം പുറത്ത് പറഞ്ഞാല്‍ പായും കിടക്കയും എടുത്ത് വൃദ്ധസദനത്തില്‍ നിന്ന് ഇറങ്ങേണ്ടി വരുമെന്ന ഭയത്തിലാണ് മുത്തശ്ശിമാര്‍. മകളോ, മകനോ ഉപേക്ഷിച്ച് വൃദ്ധസദനത്തില്‍ എത്തിച്ച അമ്മൂമ്മമാര്‍ കയറിക്കിടക്കാന്‍ മറ്റൊരു ഇടം ഇല്ലാത്തതിനാല്‍ എല്ലാം സഹിക്കുകയാണ്. പീഡനം നേരിടുന്ന അമ്മൂമ്മമാര്‍ സര്‍ക്കാര്‍ ഇടപെടല്‍ പ്രതീക്ഷിച്ച് കഴിയുകയാണിപ്പോള്‍. 'മനുഷ്യരല്ലാത്ത മക്കള്‍' പരമ്പര തുടരുന്നു.

Advertising
Advertising

Full View

എത്രത്തോളം സഹിച്ചും ക്ഷമിച്ചും വേദന സഹിച്ചുമാണ് വൃദ്ധസദനത്തില്‍ അമ്മമാര്‍ കഴിയുന്നതെന്ന് അവരുടെ വാക്കുകളില്‍ നിന്ന് വ്യക്തം. പ്രതികരിക്കുന്നവര്‍ക്കുള്ള സ്ഥലം തെരുവാണന്ന ഉറച്ച ബോധ്യം ഉള്ളത് കൊണ്ട് മാത്രമാണ് ഒരമ്മയും ഒന്നും പുറത്ത് പറയാത്തത്. ഒരു വൃദ്ധസദനത്തിന്റെ നടത്തിപ്പുകാരന്‍ ജീവനക്കാരിയുടെ മുന്‍പില്‍ വെച്ച് അന്തേവാസിയായ അമ്മൂമ്മയെ മോശമായി നോക്കിയ അനുഭവം ജീവനക്കാരി തന്നെ പറയുന്നു. സഹികെട്ട് എതിര്‍പ്പ് പ്രകടിപ്പിച്ച അമ്മൂമ്മാരില്‍ കുറേപ്പേര്‍ വൃദ്ധസദനം വിട്ട് ഇറങ്ങിപ്പോയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News