സെന്‍കുമാര്‍ കേസില്‍ റിവ്യു ഹരജി തിരിച്ചടിയായേക്കുമെന്ന് നിയമോപദേശം

Update: 2018-05-07 07:46 GMT
Editor : admin
സെന്‍കുമാര്‍ കേസില്‍ റിവ്യു ഹരജി തിരിച്ചടിയായേക്കുമെന്ന് നിയമോപദേശം

സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ടന്നാണ് സൂചന.പോലീസ് മേധാവി ആക്കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് കത്ത്

ഡിജിപി ടിപി സെന്‍കുമാര്‍ കേസില്‍ റിവ്യൂ ഹര്‍ജി നല്‍കിയാല്‍ തിരിച്ചടി ഉണ്ടാകുമെന്ന് നിയമോപദേശം.നിയമ സെക്രട്ടറിയും, എജിയും,മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവും കേസുമായി മുന്നോട്ട് പോകേണ്ടന്ന നിലപാടിലാണ്.ഇതേത്തുടര്‍ന്ന് ടിപി സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ടന്നാണ് സൂചന.പോലീസ് മേധാവി ആക്കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

Advertising
Advertising

Full View

നിയമനം വൈകിപ്പിച്ച് കേസുമായി മുന്നോട്ട് പോയാല്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയവരെല്ലാം സര്‍ക്കാരിന് നല്‍കിയ മറുപടി.സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ കേസ് വാദിച്ച ഹരീഷ് സാല്‍വയും സമാന നിലപാട് അറിയിച്ചിട്ടുണ്ട്.റിവ്യൂ ഹര്‍ജി നല്‍കിയാല്‍ അത് പരിഗണിക്കുക കേസില്‍ വിധി പറഞ്ഞ ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍,ദീപക്ക് ഗുപ്ത എന്നിവര്‍ തന്നെയാണ്.ഈ സാഹചര്യത്തില്‍ റിവ്യൂ ഹര്‍ജിയുമായി പോയാല്‍ സര്‍ക്കാരിന് വലിയ വിമര്‍ശങ്ങള്‍ ഏല്‍ക്കേണ്ടി വരുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഇതേത്തുടര്‍ന്ന് ടിപി സെന്‍കുമാറിനെ പോലീസ് മേധാവിയാക്കിയുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായിരിക്കുന്ന ധാരണ.സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലും കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന പൊതുവികാരമായിരുന്നു ഉണ്ടായിരുന്നത്.സര്‍ക്കാര്‍ തീരുമാനത്തിന് വേണ്ടി ഒന്ന് രണ്ട് ദിവസം കൂടി കാത്തിരിക്കാനാണ് ടിപി സെന്‍കുമാറിന്റെ തീരുമാനം.അതിന് ശേഷമേ കോടതിയെ സമീപിക്കുന്നത് അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകൂ.

ഇതിനിടെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കേന്ദ്ര ഡെപ്യൂട്ടേഷനുള്ള ശ്രമം തുടങ്ങിയതായും സൂചനയുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News