സ്‍കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍; ഏറ്റെടുക്കല്‍ ആലോചിക്കുമെന്ന് മന്ത്രി

Update: 2018-05-07 21:12 GMT
Editor : admin
സ്‍കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍; ഏറ്റെടുക്കല്‍ ആലോചിക്കുമെന്ന് മന്ത്രി

അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്കൂളുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എപ്പോള്‍ ഉണ്ടാകുമെന്ന് പറയാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി.

അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്കൂളുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എപ്പോള്‍ ഉണ്ടാകുമെന്ന് പറയാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി. വിഷയം വിശദമായി പഠിക്കണം. പഠനത്തിന് സമയം നിശ്ചയിക്കല്‍ അശാസ്ത്രീയമാണ്. കൂടുതല്‍ സ്കൂളുകള്‍ പൂട്ടാതിരിക്കാന്‍ കെഇആര്‍‌ പരിഷ്കരിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നാല് സ്കൂളുകളാണ് സംസ്ഥാനത്ത് അടച്ചുപൂട്ടല്‍ പ്രതിസന്ധി നേരിടുന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍ സ്കൂളുകള്‍ ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇക്കാര്യം ആലോചിക്കാന്‍ ഇന്ന് രാവിലെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. പൊതു വിദ്യാഭ്യാസ സെക്രട്ടറി കൂടി പങ്കെടുത്ത യോഗത്തില്‍ സ്കൂള്‍ ഏറ്റെടുക്കുന്നതിന്റെ സാധ്യത ആലോചിച്ചു. കോടതിയിലുള്ള കാര്യമായതിനാല്‍ സുപ്രീംകോടതി മുന്‍ വിധികളും പരിശോധിക്കുന്നുണ്ട്. വിശദമായി പഠിച്ച് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍ ഇത് എപ്പോള്‍ ഉണ്ടാകുമെന്ന് പറയാനാകില്ല. അതേസമയം ഇനി സ്കൂളുകള്‍ പൂട്ടാതിരിക്കാന്‍ കെഇആര്‍ ഭേദഗതി ചെയ്യും. ഇനി ഒരു സ്കൂളും പൂട്ടാതിരിക്കാന്‍ പഴുതടച്ച രീതിയിലായിരിക്കും പരിഷ്കരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നാളെ ചേരുന്ന മന്ത്രിസഭയോഗം ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News