എറണാകുളം ജയിലിന്റെ അന്നദാനം പദ്ധതി ശ്രദ്ധേയമാകുന്നു

Update: 2018-05-07 19:10 GMT
Editor : admin
എറണാകുളം ജയിലിന്റെ അന്നദാനം പദ്ധതി ശ്രദ്ധേയമാകുന്നു

ആശ്രയമില്ലാത്തവരുടെ വിശപ്പകറ്റാന്‍ എറണാകുളം ജില്ല ജയില്‍ ആവിഷ്കരിച്ച ഷെയര്‍ മീല്‍ പദ്ധതി ശ്രദ്ധേയമാകുന്നു.

Full View

ആശ്രയമില്ലാത്തവരുടെ വിശപ്പകറ്റാന്‍ എറണാകുളം ജില്ല ജയില്‍ ആവിഷ്കരിച്ച ഷെയര്‍ മീല്‍ പദ്ധതി ശ്രദ്ധേയമാകുന്നു. ജയിലിന്റെ ഭക്ഷണ കൌണ്ടറില്‍ എത്തി പണം അടച്ച് ലഭിക്കുന്ന കൂപ്പണ്‍ വഴി അന്നദാനം നടത്തുന്നതാണ് പദ്ധതി. ഷെയര്‍ മീലിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന മാരത്തണ്‍ നാളെ നടക്കും.

ജയില്‍ ചപ്പാത്തിയും മറ്റ് ഇനങ്ങളും വില്‍ക്കുന്ന കാക്കനാട് ജില്ല ജയില്‍ കൌണ്ടറിലെ ഈ നോട്ടീസ് ബോര്‍ഡ് മനസ്സില്‍ സൂക്ഷിക്കുക. 25 രൂപ കൌണ്ടറില്‍ അടച്ചാല്‍ ലഭിക്കുന്ന കൂപ്പണ്‍ നോട്ടീസ് ബോര്‍ഡില്‍ പിന്‍ചെയ്ത് വെച്ചാല്‍ ആര്‍ക്കും ഷെയര്‍ മീല്‍ അന്നദാന പദ്ധതിയുടെ ഭാഗമാകാം. വിശക്കുന്ന ആര്‍‌ക്കും ഈ കൂപ്പണ്‍ നോട്ടീസ് ബോര്‍ഡില്‍ നിന്ന് ഇളക്കി കൌണ്ടറില്‍ നല്‍‌കിയാല്‍ ജയില്‍ ചപ്പാത്തിയും കറികളും ലഭിക്കും. നോട്ടീസ് ബോര്‍‌ഡുകളില്‍ അവശേഷിക്കുന്ന കൂപ്പണുകള്‍ സമാഹരിച്ച് ജയില്‍ അധികൃതര്‍ ആശുപത്രികളിലും അഗതി മന്ദിരങ്ങളിലും ഭക്ഷണം എത്തിക്കുന്നുമുണ്ട്.

പദ്ധതിയുടെ പ്രചരണാര്‍ത്ഥം സോള്‍ ഓഫ് കൊച്ചി എന്ന സംഘടന നാളെ മാരത്തണ്‍ സംഘടിപ്പിക്കും. രാവിലെ 6 ന് ജയില്‍ വളപ്പില്‍ നിന്നും മാരത്തണ്‍ ആരംഭിക്കും. ഇതിന്റെ രജിസ്ട്രേഷന്‍ തുകയുടെ ഒരു വിഹിതം ഷെയര്‍ മീല്‍ പദ്ധതിയിലേക്ക് നല്‍കും. അന്നദാനത്തിനുള്ള ധന ശേഖരണാര്‍ത്ഥം സ്വകാര്യ മൊബൈല്‍ കമ്പനിയുമായി ചേര്‍ന്ന് മൊബൈല്‍ ആപ്പ് ഇറക്കുന്നതിനും ജയില്‍ അധികൃതര്‍ക്ക് പദ്ധതിയുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News