'സ്വന്തം മകൾക്ക് സംഭവിച്ച വേദനയോട് കൂടിയാണ് പി.ടി അക്കാര്യങ്ങൾ പറഞ്ഞത്, അന്ന് ഉറങ്ങിയതേയില്ല'; ഉമാ തോമസ് എംഎല്‍എ

മൊഴി നൽകുന്ന ഘട്ടത്തിൽ പി. ടി തോമസിന് സമ്മർദങ്ങൾ ഉണ്ടായിരുന്നെന്ന് ഭാര്യ ഉമാ തോമസ് മീഡിയവണിനോട് പറഞ്ഞു

Update: 2025-12-08 05:09 GMT
Editor : Lissy P | By : Web Desk

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് മാനസിക പിന്തുണയും നിയമ പിന്തുണയും നൽകി കാവലായ ആളാണ് കോൺഗ്രസ് നേതാവും മുൻ തൃക്കാക്കര എംഎൽഎയും ആയിരുന്ന പി.ടി തോമസ്. കേസിൽ പി.ടി തോമസ് നടത്തിയതാണ് നിര്‍ണായക ഇടപെടലാണ്.മൊഴി നൽകുന്ന ഘട്ടത്തിൽ പി. ടി തോമസിന് സമ്മർദങ്ങൾ ഉണ്ടായിരുന്നെന്ന് ഭാര്യ ഉമാ തോമസ് എംഎൽഎ മീഡിയവണിനോട് പറഞ്ഞു.

സത്യം പുറത്ത് കൊണ്ടുവരിക മാത്രമായിരുന്നു പി.ടിയുടെ ലക്ഷ്യം. അതിജീവിതയെ മകളെ പോലെ കണ്ടാണ് അദ്ദേഹം ഇടപെട്ടതെന്നും ഉമ തോമസ് പറയുന്നു.

'സ്വന്തം മകൾക്ക് സംഭവിച്ച വേദനയോടെയാണ് അക്കാര്യങ്ങൾ പറഞ്ഞത്.വല്ലാതെ വിഷമത്തിലായിരുന്നു.അന്ന് അദ്ദേഹം ഉറങ്ങിയിട്ടില്ല.11 മണിക്ക് കിടന്നപ്പോഴാണ് ഫോൺ വന്നത്. ഉടൻ തന്നെ ഡ്രസ് മാറ്റി പോകുകയും ചെയ്തു.എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചപ്പോൾ പറയാതെയാണ് പോയത്. തിരിച്ചുവന്നത് ഒരുപാട് വൈകിയിരുന്നു. പി.ടി തന്നെയാണ് ആ കുട്ടിയോട് ഇതിനെതിരെ പോരാടണമെന്നും സത്യം ജയിക്കണമെന്നും ഇനി കലാരംഗത്തെ ഒരാൾക്കും ഇത് സംഭവിക്കരുതെന്നും പറഞ്ഞു.  അതിന് പ്രചോദനമാകണമെന്നും പറഞ്ഞ് പി.ടി ആ കുട്ടിക്ക് ധൈര്യം കൊടുത്തു. പി.ടിയുടെ ഫോണിൽ നിന്ന് തന്നെയാണ് ഐജിയെ വിളിച്ചുകൊടുക്കുന്നത്. സമാനമായ കേസുകൾ സിനിമാ മേഖലയിലുണ്ട്.പക്ഷേ ആരും പുറത്ത് പറയുന്നില്ല. പി.ടിയുടെ ഇടപെടൽ കൊണ്ട് വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ഹേമാ കമ്മീഷനടക്കം പരാതി പറയാൻ വേദിയുണ്ടായി. പി.ടി തോമസ് മൊഴികൊടുക്കാൻ പോയപ്പോൾ പിന്തിരിച്ചവരുണ്ട്. ഒട്ടും കൂടുതലും ഒട്ടും കുറച്ചും പറയില്ല.എനിക്ക് അറിയുന്നത് പറയും എന്നാണ് പി.ടി മൊഴി നൽകിയത്.  ജുഡീഷ്യറിയിൽ വിശ്വാസമുണ്ട്'. പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും ഉമ തോമസ്  പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News