സംസ്ഥാനത്ത് നിയമവാഴ്ച്ച തകര്‍ന്നു: ഉമ്മന്‍ചാണ്ടി
Update: 2018-05-08 11:53 GMT
ഭരണം തുടങ്ങി ആറു മാസത്തിനകം തന്നെ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി
സംസ്ഥാനത്തെ നിയമവാഴ്ച്ച തകര്‍ന്നിരിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി. ഉദയംപേരൂരില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തിനെതിരെ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. ഭരണം തുടങ്ങി ആറു മാസത്തിനകം തന്നെ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ സമരം നടത്താതെ ഭരണം നിരീക്ഷിക്കുവാനാണ് പ്രതിപക്ഷം ആലോചിച്ചത്. പക്ഷെ അതിന് പറ്റാത്ത അവസ്ഥയാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു.