നിയമസഭാ തെരഞ്ഞെടുപ്പ്; തൃശൂരിൽ മത്സരിക്കാനൊരുങ്ങി കെ.മുരളീധരൻ

തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് കടന്ന് യുഡിഎഫ്

Update: 2025-12-23 04:35 GMT

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് കടന്ന് യുഡിഎഫ്. തൃശൂരിൽ കെ.മുരളീധരൻ മത്സരിക്കും. ഗുരുവായൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ മുരളീധരന് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ താൻ ഗുരുവായൂരിൽ മത്സരിക്കുമെന്ന വാർത്ത തള്ളി മുരളീധരൻ. 'ഗുരുവായൂർ മത്സരിക്കുന്നു എന്നത് മാധ്യമ വാർത്തകൾ. താൻ ഗുരുവായൂർ ഭക്തൻ മാത്രം.' മുരളീധരൻ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമില്ലെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് ചർച്ചകൾ ജനുവരിയിൽ മാത്രമേ ആരംഭിക്കൂ. ബാക്കിയെല്ലാം പാർട്ടി പറയുന്നത് അനുസരിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 

Advertising
Advertising

ജനുവരി ആദ്യ വാരം വയനാട്ടിൽ നടക്കുന്ന ചിന്തൻ ശിബിരിൽ തെരഞ്ഞെടുപ്പ് പദ്ധതികൾക്ക് കോൺഗ്രസ് അന്തിമ രൂപം നൽകും. ഫെബ്രുവരിയിൽ കേരള യാത്രക്കും തീരുമാനം. സീറ്റ് വിഭജനം ഉടൻ പൂർത്തിയാക്കും. തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ഘടകകക്ഷികൾക്കും നിർദ്ദേശം നൽകി. അതേസമയം, കേരള കോൺഗ്രസ് മാണി വിഭാഗവുമായി തത്കാലം ചർച്ചകൾ വേണ്ടന്നും യുഡിഎഫ് യോഗത്തിൽ തീരുമാനമായി.

ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്കൊള്ളയും തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയഘടകങ്ങളായന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. ഈ ട്രെൻഡ് നിലനിർത്താനുള്ള പദ്ധതികളാണ് കോൺഗ്രസും യുഡിഎഫും ആവിഷ്കരിക്കുന്നത്.

ജനുവരി 4,5 തീയതികളിൽ കോൺഗ്രസ് ചിന്തൻ ശിബിർ വയനാട്ടിൽ ചേരാൻ തീരുമാനമായിട്ടുണ്ട്. നിയമ സഭ തെരഞ്ഞെടുപ്പിന്റെ അന്തിമ രൂപ രേഖ തയ്യാറാക്കുകയാണ് ചിന്തൻ ശിബിരിന്റെ മുഖ്യ അജണ്ട.

ഉഭയകകക്ഷി ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി യുഡിഎഫ് ഘടകകക്ഷികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാനും തീരുമാനമായിട്ടുണ്ട്. ഫെബ്രുവരി ആദ്യവാരം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജാഥ സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലാകും ജാഥ.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News