കെ എം മാണിയുടെ ജന്മദിനാഘോഷം നവജീവനിലെ അന്തേവാസികള്‍ക്കൊപ്പം

Update: 2018-05-09 14:19 GMT
കെ എം മാണിയുടെ ജന്മദിനാഘോഷം നവജീവനിലെ അന്തേവാസികള്‍ക്കൊപ്പം

കാരുണ്യദിനമായി കെ എം മാണിയുടെ 84ആം പിറന്നാള്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷിച്ചു.

Full View

കാരുണ്യദിനമായി കെ എം മാണിയുടെ 84ആം പിറന്നാള്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷിച്ചു. സംസ്ഥാനത്ത് തെരഞ്ഞെടുത്ത 1000 കേന്ദ്രങ്ങളില്‍ അന്തേവാസികള്‍ക്ക് ഉച്ചഭക്ഷണം നല്‍കിയും സഹായങ്ങള്‍ വിതരണം ചെയ്തുമായിരുന്നു ആഘോഷം. ജനങ്ങള്‍ക്കുവേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് കോട്ടയം നവജീവന്‍ ട്രസ്റ്റില്‍ ഒരുക്കിയ ജന്മദിനാഘോഷങ്ങള്‍ക്കിടെ കെ എം മാണി പറഞ്ഞു.

ആയിരം പൂര്‍ണ്ണചന്ദ്രന്‍മാരെ കണ്ട കെ എം മാണിയെന്ന രാഷ്ട്രീയ അതികായന്‍ ഇത്തവണ കോട്ടയം നവജീവനിലെ അന്തേവാസികള്‍ക്കൊപ്പമാണ് കുടുംബസമേതം ജന്മദിനം ആഘോഷിച്ചത്. ചടങ്ങില്‍ പലരുടെയും മംഗളങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെയും വിളിയെത്തി.

Advertising
Advertising

കെ എം മാണിക്കായി നവജീവന്‍ ട്രസ്റ്റിലെ അന്തേവാസികള്‍ കലാപരിപാടികളും ഒരുക്കി അവരുടെ സന്തോഷം അറിയിച്ചു. തുടര്‍ന്ന് പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷം. ഇതുവരെയുള്ള ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ പശ്ചാത്താപമില്ല. മരണം വരെയും ജനങ്ങള്‍ക്കൊപ്പമാകാനാണ് തന്‍റെ ആഗ്രഹമെന്നും കെ എം മാണി പറഞ്ഞു.

ഭാര്യ കുട്ടിയമ്മയ്ക്കും മക്കള്‍ക്കുമൊപ്പം നവജീവനിലെ അന്തേവാസികള്‍ക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് കെ എം മാണി പാര്‍ട്ടി പ്രവര്‍ത്തകരുടെ ജന്മദിനാഘോഷ ചടങ്ങില്‍ നിന്നു മടങ്ങിയത്.

Tags:    

Similar News