അടിമാലി കൂട്ടക്കൊലപാതകം: പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

Update: 2018-05-09 18:37 GMT
Editor : admin | admin : admin
അടിമാലി കൂട്ടക്കൊലപാതകം: പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

കര്‍ണാടക സ്വദേശികളായ മൂന്ന് പ്രതികള്‍ ക്കാണ് ശിക്ഷ.തൊടുപുഴ മുട്ടം സെഷന്‍സ് കോടതിയുടേതാണ്

ഇടുക്കി അടിമാലിയിലെ രാജധാനി ടൂറിസ്റ്റ് ഹോം ഉടമയെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം.കര്‍ണാടക സ്വദേശികളായ മൂന്നു പ്രതികളെയാണ് തൊടുപുഴ മുട്ടം സെഷന്‍സ് കോടതി ശിക്ഷിച്ചത്.2015 ലാണ് കേസിന് ആസ്പദമായ കൊലപാതകങ്ങള്‍ നടന്നത്.

2015 ഫെബ്രുവരി 13നാണ് അടിമാലി രാജധാനി ടൂറിസ്റ്റ് ഹോം ഉടമയായ പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ്, ഭാര്യ ഐഷ, ഐഷയുടെ മാതാവ് നാച്ചി എന്നിവരെയാണ് മൂവര്‍ സംഘം കൊലപ്പെടുത്തിയത്. കര്‍ണാടക തുംഗുരു ബുക്കാപ്പട്ടണം സ്വദേശി രാഘവേന്ദ്ര, രാഗേഷ് ഗൌഡ, സഹോദരന്‍ മഞ്ജുനാഥ് എന്നിവരാണ് പ്രതികള്‍. പതിനേഴര പവന്‍ സ്വര്‍ണാഭരണം, പണം, മൊബൈല്‍ ഫോണ്‍, വാച്ച് എന്നിവ കവര്‍ന്നെടുക്കുന്നതിനാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തത്തിനു പുറമെ, തെളിവ് നശിപ്പിക്കല്‍, അതിക്രമിച്ചു കയറുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് 17 വര്‍ഷം അധിക തടവും, 15,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. കൃത്യം നടത്തി മുങ്ങിയ പ്രതികളെ ഗോവയില്‍നിന്നാണ് പൊലീസ് പിടികൂടിയത്

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News