കണ്ണൂരില്‍ ലോഡ്ജില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

സീമയെ സുഹൃത്ത് വിജയൻ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

Update: 2026-02-05 15:09 GMT

കണ്ണൂര്‍: കണ്ണൂർ പറശ്ശിനിക്കടവിൽ ലോഡ്ജിൽ മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കണ്ണപുരം അയ്യോത്ത് സ്വദേശി കെ.വി സീമയെ സുഹൃത്ത് വിജയന്‍ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തില്‍ സീമയുടെ കഴുത്ത് ഞെരിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. സാമ്പത്തിക ഇടപാടാണ് കൊലക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സീമയെ കൊലപ്പെടുത്തിയ ശേഷം ലോഡ്ജില്‍ നിന്ന് കടന്നുകളഞ്ഞ വിജയനെ മാട്ടൂലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അയല്‍വാസികളായ ഇരുവരും ഇന്നലെ ഉച്ചയോടെയാണ് പറശ്ശിനിക്കടവിലെ ലോഡ്ജില്‍ മുറിയെടുത്തത്.

ചെറുകുന്ന് അയ്യോത്ത് സ്വദേശിയാണ് വിജയന്‍. ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News