'സ്വതന്ത്ര തെരഞ്ഞെടുപ്പ് ഒരു സങ്കല്‍പം മാത്രമാകുന്നു, ജനം തെരുവിലിറങ്ങേണ്ടി വരും' : കത്തിലെ ബിജെപി സീലില്‍ എം. സ്വരാജ്

'ബിജെപിയുടെ സര്‍ക്കുലര്‍ വിതരണ കേന്ദ്രമായി മാറിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തിന് അപമാനം'

Update: 2026-03-23 16:47 GMT

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തില്‍ ബിജെപിയുടെ സീല്‍ വന്ന സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. സംഘപരിവാര്‍ ഭരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ ആര്‍എസ്എസിന്റെ ഉപഷാപ്പുകളായി മാറുന്നുവെന്ന വിമര്‍ശനം ശരിവെക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നതെന്ന് സ്വരാജ് പറഞ്ഞു.

ബിജെപിയുടെ സര്‍ക്കുലര്‍ വിതരണ കേന്ദ്രമായി മാറിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തിന് അപമാനമാണ്. സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഇനി ഒരു സങ്കല്‍പം മാത്രമായിരിക്കുമെന്ന വ്യക്തമായ സൂചനയാണിത്. ജനാധിപത്യം സംരക്ഷിക്കുന്നതിന് ഇന്നല്ലെങ്കില്‍ നാളെ ജനം തെരുവിലിറങ്ങേണ്ടി വരും. തീര്‍ച്ച -സ്വരാജ് പറഞ്ഞു. 

Advertising
Advertising
Full View


തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തിലാണ് ബിജെപിയുടെ സീല്‍ വന്നത്. ഇത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി കമ്മീഷന്‍ എത്തിയിരുന്നു. സാങ്കേതിക പിഴവ് മൂലമാണ് കത്തില്‍ ബിജെപിയുടെ സീല്‍ വന്നതെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചത്. പിഴവ് തിരിച്ചറിഞ്ഞ് നേരത്തെ തന്നെ തിരുത്തല്‍ നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News