തൃപ്രയാറില്‍ ബധിരയും മൂകയുമായ യുവതി പീഡനത്തിനിരയായ സംഭവം: പ്രതിയെ ഇന്ന് കസ്റ്റഡിയിലെടുത്തേക്കും

Update: 2018-05-09 19:47 GMT

യുവതിയുടെ അയല്‍വാസിയും നിരവധി ക്രിമനല്‍‍ കേസുകളില്‍ പ്രതിയുമായ 32 കാരനാണ് പ്രതിയെന്നാണ് പോലീസിന്റെ നിഗമനം.

Full View

തൃശ്ശൂര്‍ നാട്ടികയില്‍ ബധിരയും മൂകയുമായ യുവതിയെ വീട്ടില്‍ അതിക്രമിച്ച് കയറി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയെ ഇന്ന് കസ്റ്റഡിയിലെടുത്തേക്കും. യുവതിയുടെ അയല്‍വാസിയും നിരവധി ക്രിമനല്‍‍ കേസുകളില്‍ പ്രതിയുമായ 32 കാരനാണ് പ്രതിയെന്നാണ് പോലീസിന്റെ നിഗമനം. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം.

അമ്മയോടൊപ്പം ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന ബധിരയും മൂകയുമായ യുവതിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. വെള്ളിയാഴ്ച വൈകീട്ട് രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ ഉടന്‍തന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഢില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. യുവതി ധരിച്ചിരുന്ന വസ്ത്രം വലിച്ച് കീറിയ നിലയില്‍ സമീപത്ത് നിന്നും കണ്ടെത്തി. അമ്മ വീട്ടിലില്ലാത്ത സമയത്താണ് പ്രതി വീട്ടിനകത്തേക്ക് അതിക്രമിച്ച് കയറിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും അയല്‍വാസിയുമായ 32 കാരനാണ് പ്രതിയെന്നാണ് പോലീസിന്റെ നിഗമനം. യുവതി അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എസ്.ടി സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Tags:    

Similar News