രാജ്യസഭ തെരഞ്ഞെടുപ്പ്: വീരേന്ദ്രകുമാര്‍ പത്രിക സമര്‍പ്പിച്ചു

Update: 2018-05-10 21:07 GMT
രാജ്യസഭ തെരഞ്ഞെടുപ്പ്: വീരേന്ദ്രകുമാര്‍ പത്രിക സമര്‍പ്പിച്ചു
Advertising

മുഖ്യമന്ത്രി പിണറായി വിജയനൊപ്പമെത്തിയാണ് വീരേന്ദ്രകുമാർ നാമനിർദേശ പത്രിക നൽകിയത്

ജെഡിയു നേതാവ് എം പി വീരേന്ദ്രകുമാർ രാജ്യസഭ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമെത്തിയാണ് വീരേന്ദ്രകുമാർ നാമനിർദേശ പത്രിക നൽകിയത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ ഘടകകക്ഷി നേതാക്കളും അനുഗമിച്ചു.

ഇടത് സ്വതന്ത്രനായാണ് വീരേന്ദ്രകുമാർ മത്സരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായ ബാബുപ്രസാദും ഇന്ന് പത്രിക നൽകി. നാളെയാണ് സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 15 ആണ്. 23നാണ് തെരഞ്ഞെടുപ്പ്.

Tags:    

Similar News